»   » അമല പോളിനെ മാറ്റി? കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിക്ക് പുതിയ നായിക തമിഴില്‍ നിന്നും..?

അമല പോളിനെ മാറ്റി? കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിക്ക് പുതിയ നായിക തമിഴില്‍ നിന്നും..?

Posted By:
Subscribe to Filmibeat Malayalam

ചരിത്ര കഥകളോടും ഇതിഹാസങ്ങളോടും മലയാള സിനിമയ്ക്ക് താല്പര്യം കൂടി വരികയാണ്. ഒരുപിടി ചിത്രങ്ങളാണ് ചരിത്രത്തേയും ഇതിഹാസങ്ങളേയും ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങന്നത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ഈ ഗണത്തില്‍ വരുന്ന ചിത്രമാണ്.

റിച്ചിക്ക് പിന്നാലെ നിവിന്‍ വീണ്ടും തമിഴിലേക്ക്... പുതിയ ചിത്രം അജിത്തിനൊപ്പം?

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല, ഇതാ ഈ പുതിയ റെക്കോര്‍ഡും ബാഹുബലിക്ക്!

നിവിന്‍ പോളിയുടെ നായികയായി അമല പോളിനെയാണ് തീരുമാനിച്ചരുന്നത്. കൊച്ചുണ്ണിയിലെ കഥാപാത്രത്തിന്റെ മേക്ക് ഓവറിലുള്ള അമല പോളിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അമല പോളിന് പകരം തമിഴില്‍ നിന്നും പുതിയ നായിക എത്തിയിരിക്കുകയാണ്.

ആദ്യം അമല പോള്‍

ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുമ്പോഴും അമല പോള്‍ തന്നെയായിരുന്നു ചിത്രത്തിലെ നായിക. കഥാപാത്രത്തിന്റെ മേക്കവറിലുള്ള അമല പോളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

പ്രിയ ആനന്ദ് പുതിയ നായിക

മംഗലാപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ പുതിയ നായിക പ്രിയ ആനന്ദ് ആണ്. സംവിധായകനായ റോഷന്‍ ആഡ്രൂസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ എസ്രയില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക.

പ്രശ്‌നം ഡേറ്റ് ക്ലാഷ്

അമല പോളിന്റെ ഡേറ്റ് ക്ലാഷായതാണ് പ്രിയ ആനന്ദിനെ നായികയാക്കാന്‍ കാരണം. അമല പോളിന്റെ ഡേറ്റ് സിനിമയുടെ ചിത്രീകരണത്തിന് അനുയോജ്യമായ വിധം ഒത്തുവന്നില്ല. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഫിലിമി ബീറ്റിനോട് പറഞ്ഞു.

അമല പോള്‍ ലഡാക്ക് യാത്രയില്‍

ചിത്രീകരണത്തിന് അവധി നല്‍കി അമല പോള്‍ ഇപ്പോള്‍ ലഡാക്ക് യാത്രയിലാണ്. യാത്രാ വിശേഷങ്ങളും ലഡാക്കില്‍ നിന്നുള്ള ചിത്രങ്ങളും ലഡാക്കില്‍ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച തിയറ്ററിലെത്തിയ തമിഴ് ചിത്രം തിരുട്ടുപയലേ 2 ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ചിത്രീകരണം മംഗലാപുരത്ത്

സെപ്തംബര്‍ ആദ്യ വാരം ഉഡുപ്പിയില്‍ ചിത്രീകരണം ആരംഭിച്ച കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഇപ്പോള്‍ മംഗലാപുരത്ത് പുരോഗമിക്കുകയാണ്. പ്രിയ ആനന്ദ് ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ശ്രീലങ്കയിലെ ചിത്രീകരണം ആരംഭിക്കും. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക.

പറഞ്ഞ കഥയല്ല, പുതിയ കഥ

കായംകുളം കൊച്ചുണ്ണിയേക്കുറിച്ച് നിരവധി കഥകളും അവതരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ തലത്തിലുള്ളതാകും നിവന്‍ നായകനാകുന്ന കൊച്ചുള്ള. സാധാരണക്കാരനില്‍ നിന്നും വിപ്ലവകാരിയിലേക്കുള്ള കൊച്ചുണ്ണിയുടെ രൂപാന്തരമാണ് ചിത്രം തുറന്ന് കാണിക്കുന്നത്.

തിരക്കഥയ്ക്കായി രണ്ട് വര്‍ഷം

ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഇവര്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബാഹുബലിയും ബോളിവുഡും

ബോളിവുഡിലെ വമ്പന്‍ ചിത്രങ്ങളായ ഭാഗ് മില്‍ഖ ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലിയുടെ വിഷ്വല്‍ എഫക്‌സ് ഒരുക്കുന്ന ഫയര്‍ഫ്‌ളൈയാണ് ഈ ചിത്രത്തിലും വിഷ്വല്‍ എഫക്‌സ് ഒരുക്കുന്നത്.

English summary
Priya Anand replaced Amala Paul in Kayamkulam Kochunni.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam