പൃഥ്വിരാജിന്റെ നായിക വീണ്ടും കന്നടയില്‍, ഓറഞ്ചില്‍ ഗണേഷിനൊപ്പം!
തമിഴ്, തെലുങ്ക് സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നുവെങ്കിലും പ്രിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എസ്രയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച പ്രിയ ആനന്ദിനെ മലയാളികളായ സിനിമാ പ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും പ്രിയ ആനന്ദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
മലയാളത്തിലെ ആദ്യ ചിത്രമായ എസ്രയ്ക്ക് ശേഷം പ്രിയ ആനന്ദ് അഭിനയിച്ച കന്നട ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. രാജകുമാര എന്ന ചിത്രം പ്രിയ ആനന്ദിന്റെ ആദ്യത്തെ ചിത്രമായിരുന്നു. ഇപ്പോഴിതാ രാജകുമാരന്‍ ഹിറ്റായതോടെ നടിയെ തേടി കന്നടയില്‍ ഒട്ടേറെ പ്രോജക്ടുകള്‍ എത്തുന്നു. പ്രശാന്ത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കരാറില്‍ പ്രിയാ ആനന്ദ് ഒപ്പിട്ട് കഴിഞ്ഞതായാണ് അറിയുന്നത്.

ഓറഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. സൂം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രശാന്ത് രാജും ഗണേഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
രവി വര്‍മ്മയാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സന്തോഷ് രാജ് പട്ടാജേയാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ജോഷ്വാ ശ്രീധറാണ് ഗാനരചയിതാവ്. 2009ല്‍ പുറത്തിറങ്ങിയ ലവ് ഗുരു എന്ന ചിത്രമാണ് പ്രശാന്ത് രാജിന്റെ ആദ്യത്തെ സംവിധാന സംരംഭം. ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു.


Click it and Unblock the Notifications











