»   » അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

Written By:
Subscribe to Filmibeat Malayalam

ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രത്തിലൂടെ ഒരു തെന്നിന്ത്യന്‍ നായിക കൂടെ മലയാളത്തിലെത്തുകയാണ്, പ്രിയ ആനന്ദ്. പൃഥ്വിരാജിന്റെ നായികയായിട്ടാണ് പ്രിയയുടെ മോളിവുഡ് അരങ്ങേറ്റം.

ബുജി ലുക്കും ഗൗരവ ഭാവവും; പൃഥ്വിയുടെ എസ്ര ലുക്ക് കണ്ടോ


അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രിയ മലയാള സിനിമയെ കുറിച്ചും ചിത്രത്തിലെ തന്റെ നായകന്‍ പൃഥ്വിരാജിനെ കുറിച്ചും വാചാലയായി. പൃഥ്വി 'സൂപ്പര്‍ ടാലന്റ് ആക്ടര്‍' ആണെന്നാണ് പ്രിയ വിശേഷിപ്പിച്ചത്. തുടര്‍ന്ന് വായിക്കാം.


അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

അത്രയേറെ പുതുമുകളുള്ള ഒരു കഥയുമായിട്ടാണ് ജെ കൃഷ്ണന്‍ എന്നെ സമീപിച്ചത്. ചോദിയ്ക്കുന്ന സംശയങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. തമിഴില്‍ കാണുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് തോന്നി, ഏറ്റെടുത്തു- പ്രിയ പറയുന്നു


അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

ഒരു വിചിത്രമായ ചിത്രമാണ് എസ്ര. എനിക്ക് ഒരാഴ്ചത്തെ ഷൂട്ടിങ് മാത്രമേയുള്ളൂ. എല്ലാ ദിവസവും സെറ്റില്‍ വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ചെറിയൊരു ഭയവും ഉള്ളിലുണ്ടെന്ന് പ്രിയ പറഞ്ഞു


അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് നേരത്തെ അദ്ദേഹത്തെ അറിയാം എന്നായിരുന്നു പ്രിയയുടെ മറുപടി. തമിഴ് സിനിമകളിലും പൃഥ്വി സുപരിചിതനാണല്ലോ. അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ്.


അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

തെലുങ്കിലും തമിഴിലും ഹിന്ദിയലുമൊക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് പ്രിയ. മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്ന് മലയാളം തീര്‍ത്തും വ്യത്യസ്തമാണെന്ന് പ്രിയ ആനന്ദ് പറയുന്നു. വളരെ വിശാലമായ പഠനത്തിന് ശേഷമാണ് സിനിമ എടുക്കുന്നതും അതില്‍ അഭിനേതാക്കള്‍ അഭിനയിക്കുന്നതും. അതുകൊണ്ടാവാം മലയാളത്തിലെ അഭിനേതാക്കള്‍ ലോക സിനിമയില്‍ ഇടം നേടുന്നത് എന്ന് പ്രിയ പറഞ്ഞു


അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അടത്ത ഷെഡ്യൂള്‍ മുംബൈയിലാണ്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് എസ്ര.


English summary
Priya Anand sings praises for Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam