»   » പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെയും പ്രിയ ആനന്ദിനെയും താരജോഡികളാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ പ്രേതബാധയുണ്ടെന്നും വികാരിയച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു എന്നും മറ്റും കേട്ടു.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!


ഷൂട്ടിങ് സെറ്റില്‍ പേടിയോടെയാണ് താനും ഉണ്ടായിരുന്നത് എന്ന് പ്രിയ ആനന്ദും പറഞ്ഞിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു, പ്രിയ എസ്ര ചിത്രത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന്. പേടിച്ചിട്ടാണോ?


പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

നിലവിലെ സാഹചര്യം അനുസരിച്ച്, പ്രിയ ആനന്ദ് എസ്രയില്‍ നിന്ന് ഇടവേള എടുക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ആദ്യം തെറ്റിദ്ധരിയ്ക്കുന്നത് പേടിച്ചിട്ടാണോ എന്നാണ്. എന്നാല്‍ പേടിച്ചിട്ടൊന്നുമല്ല പ്രിയ ഇടവേള എടുക്കുന്നത്.


പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

കന്നടയില്‍ മറ്റൊരു ചിത്രം ചെയ്തു തീര്‍ക്കാനുണ്ട്. അതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നത്. പുനീത് രാജ്കുമാറിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.


പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

കന്നട ചിത്രത്തിന്റെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രിയ ആനന്ദ് എസ്ര ടീമിലേക്ക് തിരിച്ചെത്തും. എസ്രയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിയ ഇടവേള എടുത്തത്.


പൃഥ്വിരാജിന്റെ ചിത്രത്തില്‍ നിന്ന് പ്രിയ ആനന്ദ് ഇടവേള എടുക്കുന്നു, പേടിച്ചിട്ടോ?

കൊച്ചിയിലെ ഷൂട്ടിങ് പ്രിയ ആനന്ദ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മുംബൈയിലും ദുബായിലുമാണ് ഷൂട്ടിങ്. അത് ആരംഭിക്കുമ്പോഴേക്കും പ്രിയ മടങ്ങിയെത്തും.


English summary
It's been a whirlwind month for Priya Anand who has been hopping from sets to sets in different South Indian film industries. The actress, who was last shooting for the Prithviraj-starrer Ezra, has now taken a short break to shoot for the Kannada movie Rajakumaraa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam