പ്രിയ ആനന്ദിന്റെ കൈയ്യില്‍ കരിവള ഇട്ടുകൊടുക്കുന്ന നിവിന്‍ പോളി, മോഷ്ടിച്ചതാണോ..?
മലയാളി സിനിമാ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്.
നിവിന്‍ കായംകുളം കൊച്ചുണ്ണിയായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

കരിവളയണിയുന്നു
നിവിന്‍ നായിക പ്രിയ ആനന്ദിന്റെ കൈയ്യില്‍ കരിവള ഇട്ടുകൊടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ ആകര്‍ഷണവും മനോഹരവുമാണ് ചിത്രം.

കൊച്ചുണ്ണിയായി നിവിന്‍
നിവിന്‍ പോളിയുടെ കരിയറില്‍ അടയാളപ്പെടുത്താന്‍ പോവുന്ന കഥാപാത്രമാവും കായംകുളം കൊച്ചുണ്ണി. ആദ്യമായാണ് ഒരു ചരിത്രപുരുഷന്റെ വേഷത്തില്‍ നിവിനെത്തുന്നത്.

നായിക പ്രിയ
എസ്ര എന്ന ചിത്രത്തിന് ശേഷം പ്രിയ ആനന്ദ് നായികയാകുന്ന രണ്ടാമത്തെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നേരത്തെ അമല പോളിനെയായിരുന്നു നായികയായി പരിഗണിച്ചത്. അമല പിന്മാറിയ സാഹചര്യത്തിലാണ് പ്രിയ ചിത്രത്തിലേക്ക് കടന്നത്.

സംവിധാനം റോഷന്‍
സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണ്. ചെയ്ത ചിത്രങ്ങളെല്ലാം വിജയിപ്പിച്ച റോഷന്റെ സ്‌കൂള്‍ ബസ് മികച്ച പ്രേക്ഷകാഭിപ്രായം നേടിയെങ്കിലും സാമ്പത്തിക വിജയമായിരുന്നില്ല. എന്നാല്‍ കൊച്ചുണ്ണി രണ്ടും നേടും എന്നാണ് വിലയിരുത്തല്‍.

തിരക്കഥ- ബോബി സംഞ്ജയ്
പതിവ് പോലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഈ ചിത്രത്തിനും ബോബി - സഞ്ജയ് ടീം തന്നെയാണ് തിരക്കഥ എഴുതുന്നത്. ഈ കൂട്ടുകെട്ട് തന്നെയാണ് കായംകുളം കൊച്ചുണ്ണിയില്‍ പ്രേക്ഷകര്‍ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ.

ബിഗ് ബജറ്റ്
12 കോടി രൂപ ചെലവിട്ടാണ് കായംകുളം കൊച്ചുണ്ണി നിര്‍മിയ്ക്കുന്നത്. 1966 ലെ പശ്ചാത്തലം സെറ്റിട്ടിട്ടാണ് കൊച്ചുണ്ണി ഒരുക്കുന്നത്. അഭിനേതാക്കളുടെ വേഷത്തിലും മടങ്ങിപ്പോവേണ്ടതുണ്ട്. അതിനാല്‍ ചെലവ് കൂടും


Click it and Unblock the Notifications