പ്രിയാമണിയുടെ ചുംബന രംഗങ്ങള്‍ പുറത്ത്
പ്രിയാമണിയുടെ ചുംബന രംഗങ്ങള്‍ പുറത്തെന്ന് കേള്‍ക്കുമ്പോള്‍ നടി ഏതോ നടനെ ചുംബിച്ചതിന്റെ ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. അടുത്തിടെ ഇത്തരം കുറേ ചിത്രങ്ങള്‍ ലീക്കായതുകൊണ്ടാണ് അക്കാര്യം ആദ്യമേ പറഞ്ഞു വച്ചത്.
പ്രിയമാണി ഒരു മൃഗ സ്‌നേഹിയാണെന്ന് അറിയാമല്ലോ. തന്റെ വളര്‍ത്തു നായയെ സ്‌നേഹത്തോടെ ചുംബിക്കുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രിയാമണി തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ തന്നെ സ്‌നേഹത്തോടെ സ്വീകരിക്കുന്നത് വളര്‍ത്തുനായയാണെന്ന് പ്രിയമാണി ട്വീറ്റ് ചെയ്തു. ഡി ഫോര്‍ ഡാന്‍സിന്റെ സെറ്റില്‍ പ്രിയാമണി ഒരു പട്ടിക്കുട്ടിയെ എടുത്തു കൊഞ്ചിക്കുന്ന വീഡിയോയും ഇതുപോലെ വൈറലായിരുന്നു.
'അന്‍ഗുളിക' എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ പ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ വ്യൂഹ, കമിനി, രങ്കാസനി എന്നീ കന്നട ചിത്രങ്ങളിലും കരാറൊപ്പിട്ടിട്ടുണ്ട്. ഇതിനൊപ്പം ഡി ഫോര്‍ ഡാന്‍സ് എന്ന മലയാളം റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും പ്രിയ തിരക്കിലാണ്.


Click it and Unblock the Notifications