സിമ്രാന്‍ പറഞ്ഞത് കേട്ട് പ്രിയാമണി ബോധം കെട്ടു!
ഒരു കാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായികായിരുന്ന സിമ്രാന്‍ തന്നെ അഭിനന്ദിച്ചത് കേട്ട് പ്രിയാമണിയ്ക്ക് ബോധക്കേടുണ്ടായത്രേ.അതേ സിമ്രാന്റെ അഭിനന്ദനം തനിയ്ക്ക് അത്രയേറെ ഇഷ്ടമായെന്ന് പ്രിയാമണി ട്വീറ്റ് ചെയ്തത് അല്‍പ്പം കടന്നു പോയി. അതോടെ പ്രിയാമണി തലകറങ്ങി വീണെന്നും ബോധം കെട്ട് വീണെന്നും വാര്‍ത്ത പരുന്നു. എന്തായിരുന്നു സിമ്രാന്‍ പ്രിയാമണിയെപ്പറ്റി പറഞ്ഞതെന്ന് അറിയേണ്ടേ.
പ്രിയമാണിയുടെ അഭിനയവും ഡാന്‍സും തനിയ്ക്ക് ഇഷ്ടമാണെന്നാണ് സിമ്രാന്‍ പറഞ്ഞത്. ഇത് കേട്ട തനിയ്ക്ക് തല കറങ്ങിയെന്നും ബോധം കെട്ട് വീഴുമെന്നും തോന്നിയതായി പ്രിയമാണി ട്വീറ്റ് ചെയ്തു.

തമിഴിലെ ടോപ് നായികയായിരുന്ന സിമ്രാന്റെ അഭിനന്ദനം പ്രിയാമണിയെ സന്തോഷവതിയാക്കി. സിമ്രന്‍റെ ലാളിത്യത്തെയും ഇപ്പോഴും ഉള്ള ആരാധക പിന്തുണയെയും പ്രിയാമണി അഭിനന്ദിയ്ക്കുന്നു. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി വലിയൊരു ആരാധക നിരതന്നെയുള്ള താരമാണ് പ്രിയാമണി.


Click it and Unblock the Notifications