പ്രിയപ്പെട്ടവളുടെ മരണത്തില്‍ വേദനിച്ച് പ്രിയാമണി
തെന്നിന്ത്യന്‍ താരം പ്രിയാമണി അതീവ ദുഖിതയാണ്. തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനങ്ങള്‍ ചെലുത്തിയ അയല്‍ക്കാരിയുടെ മരണമാണ് പ്രിയാമണിയെ ദുഖിതയാക്കിയത്. അയല്‍ക്കാരിയായ ഗൗരി എന്ന സ്ത്രീയുടെ മരണമാണ് പ്രിയാമണിയെ വേദനിപ്പിച്ചത്. തനിയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ തന്നെ വിട്ട് പോയെന്നും അത് തന്റെ പ്രിയപ്പെട്ട അയല്‍ക്കാരി ഗൗരിയാന്റിയാണെന്ന് പ്രിയാമണി ട്വിറ്ററിലൂടെ അറിയിച്ചു.
സാധാരണ അയല്‍ക്കാരോടൊന്നും അധികം അടുപ്പം വച്ച് പുലര്‍ത്താത്തവരാണ് നായികമാരെന്നാണ് ധാരണ. എന്നാല്‍ പ്രിയാമണി തന്റെ അയല്‍ക്കാരുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്ന നായികയാണ്. ഷൂട്ടിംഗ് സമയങ്ങളില്‍ തനിയ്ക്ക് അല്‍ക്കാരെ മിസ് ചെയ്യാറുണ്ടെന്നും പ്രിയാമണി പറയുന്നു.

താരജാഡകളൊന്നുമില്ലാതെ അവര്‍ക്കൊപ്പം ചെലവഴിയ്ക്കാനും പ്രിയാമണിയ്ക്ക് ഇഷ്ടമാണത്രേ. തന്റെ ജീവിത്തിലെ ദുഖങ്ങളും സന്തോഷങ്ങളും പങ്ക് വച്ചിരുന്നത് ഗൗരിയാന്റിയൊടൊത്താണെന്നും അവര്‍ക്ക് തന്റെ ജീവിത്തെപ്പറ്റി നന്നായി അറിയാമെന്നും പ്രിയാമണി ട്വീറ്റില്‍ പറയുന്നു. ഇനിയെന്റെ ജനാലയിലൂടെ നിങ്ങളെ കൈവീശി വിളിയ്ക്കാനെനിയ്ക്കാകില്ലല്ലോ നിങ്ങളെ ഞാനൊരുപാട് മിസ് ചെയ്യുമെന്നും താരം ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications