നോമ്പ് എടുക്കുന്നത് വലിയ കാര്യമാണ്!! തനിക്ക് അതിന് കഴിയില്ല, പ്രിയാമണി തുറന്ന് പറയുന്നു

റിലേഷനിലായ സമയത്ത് തന്നെ മതം മാറില്ലെന്ന് മുസ്തഫയോട് ഞാൻ പറഞ്ഞിരുന്നു

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയും യുവ ബിസിസ്സകാരനുമായി മുസ്തഫ രാജും തമ്മിൽ വിവാഹിതരായത്. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നില്ല ഇവരുടെ വിവാഹം എന്നത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. രണ്ടു മതവിഭാഗങ്ങളിലുളള ആചാരങ്ങളും ഒഴിവാക്കി സ്പെഷ്യൽ മാരേജ് ആക്ടിലൂടെയായിരുന്നു ഇവർ ഒന്നായത്.

മുസ്തഫാ പ്രിയമണി വിവാഹത്തിനു ശേഷം പ്രിയ മതമാറുമോ എന്ന് തുടങ്ങി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. വിവാഹത്തിന് മുൻപ് തന്നെ താൻ മതംമാറില്ലെന്ന് താരം സമ്മതിച്ചിരുന്നു. എന്നിട്ടും ഇപ്പോഴും ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ‍ ഇക്കാര്യത്തിൽ പ്രിയ തന്റെ നിലപാട് വ്യക്തമാക്കുകയാണ്. കൂടാതെ ഇരുവരുടോയും മതാഘോഷങ്ങളെ കുറിച്ചും പ്രിയ വ്യക്തമാക്കുകയാണ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

ഓണാഘോഷം

ഓണാഘോഷം

മുംബൈയ് സ്വദേശിയാണ് മുസ്തഫാ രാജ്. അതു കൊണ്ട് തന്നെ ഓണത്തിനെ കുറിച്ചു ഓണ സദ്യയെ കുറിച്ചും മുസ്തഫയ്ക്കും ഫാമിലിയ്ക്കും അധികം പരിചയമില്ല. റിലേഷനിലായിരുന്ന സമയത്ത് ഓണമാണെന്ന് പറയുമ്പോൾ അദ്ദേഹം ഫോണിലൂടെ ആശംസകൾ നേരുമായിരുന്നു. അല്ലാതെ ഓണത്തെ കുറിച്ച് അധികം അറിവ് മുസ്തഫയ്ക്കില്ലെന്നും പ്രിയ പറഞ്ഞു.

നോമ്പ് എടുക്കാറില്ല

നോമ്പ് എടുക്കാറില്ല

ഇതുവരെ താൻ നോമ്പ് എടുത്തിട്ടുല്ലെന്നും പ്രിയ പറഞ്ഞു. എന്നാൽ ഒരു പ്രാവശ്യം അദ്ദേഹം ഇതിനായി ശ്രമിച്ചിരുന്നു. ഈദിന് നോമ്പ് എടുക്കാൻ ചെറുതായി നിർബന്ധിച്ചു. എന്നാൽ ആഹാരം കഴിക്കാതിരിക്കാൻ തനിയ്ക്ക് കഴിയും എന്നാൽ വൈകുന്നേരും വരെ വെള്ളം കുടിയ്ക്കാതിരിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞിരുന്നു. എന്നാൽ വെള്ളം കുടിച്ചു കൊണ്ടുളള നോമ്പ് എടുക്കൽ നടക്കില്ലെന്ന് മുസ്തഫ പറഞ്ഞു. എന്നാൽ ഈദിന് അദ്ദേഹത്തിന്റെ വീട്ടുകാർക്കൊക്കെ ആശംസകൾ അറിയിക്കാറുണ്ടെന്നും പ്രിയ പറഞ്ഞു.

 മതം മാറില്ല

മതം മാറില്ല

റിലേഷനിലായ സമയത്ത് തന്നെ മതം മാറില്ലെന്ന് മുസ്തഫയോട് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം ഓക്കെ പറയുകയും ചെയ്തിരുന്നു. താനും വീട്ടുകാരും പ്യുവർ വെജിറ്റേറിയനാണ്. വീട്ടിൽ മാംസം ഉണ്ടാക്കില്ലെന്നും പ്രിയ പറഞ്ഞു. എന്നാൽ താനും സസ്യാഹാരമാണ് കൂടുൽ ഉപയോഗിക്കാരുള്ളത്. ഇടയ്ക്ക് വളരെ വിരളമായി കഴിക്കാറുണ്ട്. മുസ്തഫ ഒരു മാംസഭുക്കാണ്. എന്നാൽ അദ്ദേഹം എന്റെ വീട്ടിൽ വരുമ്പോഴും അതു പോലെ പുറത്തു പോയി കഴിക്കുമ്പോഴും സസ്യാഹാരമാണ് കൂടുതൽ കഴിക്കാറുള്ളത്.

ചുംബന  രംഗങ്ങൾ

ചുംബന രംഗങ്ങൾ

സിനിമയിൽ ചുംബനരംഗം ഇനി അഭിനയിക്കില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം പറഞ്ഞത്. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നടനുമായി കൂടുതൽ ഇഴുകി അഭിനയിക്കുന്നതിനോട് താൽപര്യമില്ല. അതിനാലാണ് താൻ ഇത്തരത്തിലുളള തീരുമാനം എടുത്തതെന്ന് പ്രിയ പറഞ്ഞു. കുടുബാംഗങ്ങൾ എന്നതിലുപരി മുസ്തഫയ്ക്ക് നയികന്മാരോട് അധികം ചേർന്ന് അഭിനയിക്കുന്നതിനോട് അത്രവലിയ താൽപര്യമില്ല. അത് സ്വഭാവികമാണെന്നും നടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X