പ്രിയാമണിക്ക് നിന്ന് തിരിയാന്‍ നേരമില്ല, അതിനിടെ സിബിഐ പണിയും!!

തിരക്ക് എന്ന് പറഞ്ഞാല്‍ നിന്ന് തിരിയാന്‍ പോലും നേരമില്ലാത്ത സ്ഥിതിയിലാണ് പ്രിയാമണി. ബെംഗളൂരു, മുംബൈ, ഹൈദരബാദ്, കൊച്ചി, ദുബായി എന്നിങ്ങനെ ഷട്ടിലടിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ താരം. സിനിമയും ഷോയും കുടുംബ ജീവിതവും എല്ലാം ഒരുമിച്ച് തുഴഞ്ഞ് കൊണ്ടുപോകണമല്ലോ..

എന്നാല്‍ ഈ തിരക്കുകളിലൊക്കെ വളരെ സന്തോഷവതിയാണ് താനെന്ന് പ്രിയ പറയുന്നു. കരിയറിനൊപ്പം കുടുംബ ജീവിതവും സന്തോഷത്തോടെ കൊണ്ടു പോകാന്‍ സാധിക്കുന്നു എന്നിടത്താണ് പ്രിയയുടെ വിജയം. ഇതിനിടയില്‍ പ്രിയാമണി പുതിയ ചിത്രത്തിലും കരാറൊപ്പുവച്ചു. ചിത്രത്തില്‍ സിബിഐ ഓഫിസറുടെ വേഷണാണ് പ്രിയയ്ക്ക്.


കന്നടയില്‍

കന്നടയില്‍

ഡോ. 56 എന്ന കന്നട ചിത്രത്തിലാണ് പ്രിയാമണി പുതിയതായി കരാറൊപ്പുവച്ചത്. നവാഗതനായ രജി അനന്ദ ലീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആശയം തന്നെ ആകര്‍ഷിച്ചു എന്നാണ് പ്രിയ പറയുന്നത്.

സിബിഐ ഓഫീസര്‍

സിബിഐ ഓഫീസര്‍

സൈന്റിഫിക് ത്രില്ലറായ ചിത്രത്തില്‍ ഒരു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന സിബിഐ ഓഫീസറാണ് പ്രിയാമണി. ഇത് രണ്ടാം തവണയാണ് പ്രിയ സിബിഐ ഓഫീസറായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍പി പട്‌നായ്ക്കിന്റെ ചിത്രത്തിലും പ്രിയ സിബിഐ ഓഫീസറായി എത്തിയിരുന്നു. എന്നാല്‍ ആ സ്റ്റാറ്റസിനെ കുറിച്ച് തനിക്കൊരു ഐഡിയയും ഇല്ല എന്നാണ് പ്രിയ പറയുന്നത്.

 കൈ നിറയെ ചിത്രങ്ങള്‍

കൈ നിറയെ ചിത്രങ്ങള്‍

കന്നടയില്‍ നന്ന പരകാര എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു തെലുങ്ക് ഹൊറര്‍ ചിത്രത്തിലാണ് നിലവില്‍ പ്രിയാമണി അഭിനയിക്കുന്നത്. 2020 വരെ ഇനി പ്രിയയ്ക്ക് ഡേറ്റില്ല എന്നാണ് കേട്ടത്

ടെലിവിഷനിലും

ടെലിവിഷനിലും

ഇതിനിടയില്‍ ടെലിവിഷന്‍ ലോകത്തും പ്രിയാമണി തിരക്കിലാണ്. ദീ ജോഡി എന്ന തെലുങ്ക് ടെലിവിഷന്‍ ഷോയിലെ വിധികര്‍ത്താവാണ് പ്രിയ. ഇതിനൊപ്പം സീ കേരളം ചാനലില്‍ ഡാന്‍സ് കേരള ഡാന്‍സ് എന്ന ഷോയില്‍ വിധികര്‍ത്താവായി എത്തുന്നതും പ്രിയയാണ്.

മുസ്തഫയ്‌ക്കൊപ്പം

മുസ്തഫയ്‌ക്കൊപ്പം

ഈ സിനിമാ - ടെലിവിഷന്‍ തിരക്കുകള്‍ക്കൊപ്പം കുടുംബ ജീവിതത്തിനും പ്രിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഭര്‍ത്താവ് മുസ്തഫയ്‌ക്കൊപ്പം സമയം ചെലവഴിക്കാനാണ് മുംബൈയിലേക്ക് അടിക്കടി പാഞ്ഞെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X