For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃദയം തകര്‍ന്നാണ് ഞങ്ങളിത് പറയുന്നത്; എല്ലാവരും കരുതി ഇരിക്കണമെന്ന് പറഞ്ഞ് പ്രിയ മോഹനും നിഹാലും

  |

  നടി പ്രിയ മോഹന്റെയും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയുടെയും കുടുംബം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മകന്‍ വേദുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  ഏറ്റവുമൊടുവില്‍ കൊവിഡ് കാലത്ത് മകനൊപ്പം വിദേശത്തേക്ക് പോയതും അവിടെ നിന്നുള്ള വിശേഷങ്ങളുമാണ് പറഞ്ഞത്. അങ്ങനെ യൂട്യൂബില്‍ സജീവമായി വീഡിയോസ് ഇടാറുള്ള താരങ്ങള്‍ ഒരു മോശം വാര്‍ത്ത സംഭവിച്ചതിനെ കുറിച്ച് പറഞ്ഞാണ് എത്തിയിരിക്കുന്നത്. താരദമ്പതിമാരുടെ ചാനല്‍ ആരോ ഹാക്ക് ചെയ്തിരിക്കുകയാണ്.

  ഒരു ഹാപ്പി ഫാമിലി എന്ന പേരിലുള്ള ചാനലാണ് ഏതോ വിരുദ്ധന്മാര്‍ ഹാക്ക് ചെയ്തത്. ഇതേ കുറിച്ച് പ്രിയ മോഹനും നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു. ഹലോ, എല്ലാവരോടും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങളിത് പറയുന്നത്. ആരോ ഞങ്ങളുടെ യൂട്യൂബ് ചാനലായ 'ഒരു ഹാപ്പി ഫാമിലി' ഹാക്ക് ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുകയാണെങ്കില്‍ ദയവ് ചെയ്ത് സഹായിക്കണമെന്നും താരങ്ങള്‍ പറയുന്നു.

  സംഗീത അധ്യാപകയുടെ മകനാണ് ഭര്‍ത്താവ്; മുന്‍കാല നടി സുനിതയുടെ വിവാഹം നടന്ന കഥ ഇങ്ങനെയാണ്

  അതേ സമയം ചാനല്‍ ഹാക്ക് ചെയ്തതിന് പിന്നാലെ മറ്റൊരു വ്യാജ ചാനല്‍ ഇവരുടെ പേരില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതേ കുറിച്ചും പ്രിയ മോഹന്‍ പറഞ്ഞിരുന്നു. 'ഞങ്ങളുടെ പഴയ ചാനല്‍ ആരും അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യരുത്. അതുപോലെ ഞങ്ങളുടെ അതേ പേരിലോ ഞങ്ങളുടെ ഫോട്ടോസ് വെച്ചിട്ട് ആരംഭിച്ചതുമായ പുതിയ ചാനലുകളും ആരും സബ്‌സ്‌ക്രൈബ് ചെയ്യരുത്. ഞങ്ങളുടെ പഴയ ചാനല്‍ വീണ്ടെടുക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുകയാണ്. ഞങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത് വരെ ദയവ് ചെയ്ത് കാത്തിരിക്കൂ.

  പത്ത് വർഷമായി ഞാൻ ചെയ്യുന്നുണ്ട്; ബിജു ചേട്ടനെ പഠിപ്പിക്കാൻ നോക്കിയിട്ട് നടന്നില്ലെന്ന് നടി സംയുക്ത വര്‍മ്മ

  ഇനി ഏതെങ്കിലും അവസരത്തില്‍ ഞങ്ങള്‍ പുതിയ ചാനല്‍ ആരംഭിക്കുക ആണെങ്കില്‍ തീര്‍ച്ചയായും ഇന്‍സ്റ്റാഗ്രാം പേജിലൂടെ അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും. നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ദയവായി കുറച്ച് സമയം ഞങ്ങള്‍ തരണമെന്നും താരങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ആരാധകരും എത്തുകയാണ്. എത്രയും വേഗം മടങ്ങി വരാന്‍ സാധിക്കുമെന്നും പേടിക്കാനില്ലെന്നുമൊക്കെ കമന്റുകളില്‍ ആരാധകര്‍ പറയുന്നു.

  ഒരു ഫോട്ടോയ്ക്ക് പോലും വാണി വിശ്വനാഥ് പോസ് ചെയ്യില്ല; കഴിഞ്ഞ മാസം പുറത്ത് വന്ന ചിത്രത്തെ കുറിച്ച് ബാബുരാജ്

  Krishnakumar's family's earning from YouTube

  2019 ലായിരുന്നു പ്രിയയും നിഹാലും ചേര്‍ന്ന് ചാനല്‍ ആരംഭിക്കുന്നത്. ഏകദേശം രണ്ടരലക്ഷത്തിന് മുകളില്‍ ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്തു. വീട്ടിലെ വിശേഷങ്ങള്‍, യാത്രകള്‍, ഷോപ്പിങ്ങ്, ഭക്ഷണം, എന്ന് വേണ്ട പലവിധ കാര്യങ്ങളാണ് താരങ്ങള്‍ വീഡിയോയിലൂടെ പറയാറുള്ളത്. ഏറ്റവുമൊടുവില്‍ കുഞ്ഞിനൊപ്പം റഷ്യയിലേക്ക് പോയ വീഡിയോസായിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. നടന്‍ ഇന്ദ്രജിത്തും കുടുംബത്തിനും ഒപ്പമായിരുന്നു ഈ യാത്ര. മഞ്ഞുമലയില്‍ നിന്നടക്കമുള്ള രസകരമായ വീഡിയോസും താരദമ്പതിമാര്‍ കാണിച്ചിരുന്നു.

  നട്ടെല്ല് പണയം വെക്കാത്ത കളിച്ചു; എന്നിട്ട് എന്ത് സംഭവിച്ചു, ബിഗ് ബോസ് വോട്ടിന്റെ കണക്കിനെ കുറിച്ച് ആരാധകര്‍

  Read more about: nihal pillai
  English summary
  Priya Mohan And Nihal Pillai Opens Up About Their Youtube Chanel Oru Happy Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X