ഇന്‍സ്റ്റാഗ്രാമിലൂടെ വരുമാനം കിട്ടുന്നുണ്ട്! സിനിമയില്ലെങ്കിലും റെവന്യൂ കിട്ടുന്ന വഴിയെ കുറിച്ച് പ്രിയ വാര്യർ

ഒന്ന കണ്ണിറുക്കി കാണിച്ചാല്‍ പ്രശസ്തിയിലെത്തുമോന്ന് ചോദിച്ചാല്‍ നടി പ്രിയ പ്രകാശ് വാര്യര്‍ പറയും പറ്റുമെന്ന്. കാരണം ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവന്‍ വൈറലാവാന്‍ സാധിച്ച താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടായിരുന്നു പ്രിയയുടെ ജീവിതം മാറ്റി മറിച്ചത്.

പുതുമുഖമായി അഭിനയിക്കാനെത്തിയ പ്രിയയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമൊന്നും സിനിമയില്‍ ഇല്ലായിരുന്നു.എന്നാല്‍ ആദ്യം പുറത്ത് വിട്ട പാട്ടിലെ ഒരു സീനില്‍ കണ്ണിറുക്കി കാണിക്കുന്നൊരു രംഗമുണ്ടായിരുന്നു. ഒരു വൈകുന്നേരം പാട്ട് റിലീസായി അന്ന് രാത്രി കൊണ്ട് തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി.

priya-p-varrier

ഇന്ത്യയിലെ തന്നെ ഏറ്റവും വൈറല്‍ ഗാനമായി ഇത് മാറുകയും ചെയ്തു. ഇതോടെ ജീവിതം തന്നെ പ്രശസ്തിയുടെ ഏറ്റവും പീക്കിലേക്ക് എത്തിക്കാന്‍ പ്രിയയ്ക്ക് സാധിച്ചു. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് നടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്തത്. പ്രമുഖരായ ഫുട്‌ബോള്‍ താരങ്ങളുടെ പോലും റെക്കോര്‍ഡ് തകര്‍ക്കാനും പ്രിയയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ വിചാരിച്ചത് പോലെ തിളങ്ങാന്‍ പിന്നീട് നടിയ്ക്ക് സാധിക്കാതെ പോയി.

ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യം ചെയ്തും നടി വിപ്ലവം സൃഷ്ടിച്ചിരുന്നു. നല്ലൊരു വരുമാനം നടിയ്ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ടെന്നാണ് അന്ന് പ്രചരിച്ച കഥകള്‍. അത് സത്യമാണെന്നാണ് പ്രിയയും പറയുന്നത്. സിനിമ ഇല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയും തനിക്ക് വരുമാനം കിട്ടുന്നതിനെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയിരിക്കുകയാണ്.

'ഇന്‍സ്റ്റാഗ്രാമിലൂടെയും നമുക്ക് റെവന്യൂ കിട്ടുന്നുണ്ട്. നേരിട്ട് ഇന്‍സ്റ്റാഗ്രാം ഒന്നും തരുന്നില്ലെങ്കിലും ചില ബ്രാന്‍ഡുകളോ കോളാബ്രേഷന്‍സോ വരുമ്പോഴും അതില്‍ നിന്നും നമുക്ക് നല്ലൊരു വരുമാനം കിട്ടാറുണ്ട്. സോഷ്യല്‍ മീഡിയയുടെ അത്തരമൊരു വശമാണ് ഞാന്‍ ആസ്വദിക്കുന്നത്. സിനിമ ഇല്ലെങ്കില്‍ പോലും നമുക്ക് ബ്രാന്‍ഡുകളുടെ പരസ്യം കിട്ടുന്നത് കൊണ്ട് ഒരു ആശ്വാസമാണ്. പക്ഷേ എല്ലാത്തിലുമുപരി സിനിമ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. സിനിമയില്‍ കൂടുതല്‍ നിറഞ്ഞ് നില്‍ക്കണമെന്നാണ് ആഗ്രഹം. അതല്ലാത്ത സമയത്ത് വരുമാനമുണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നും,' പ്രിയ വാര്യര്‍ പറയുന്നു.

priya-p-varrier

സിനിമയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്ന് പ്രിയ പറയുന്നുണ്ടെങ്കിലും പല മുന്‍വിധികള്‍ കാരണം ആരും തനിക്ക് അവസരം നല്‍കുന്നില്ലെന്നും നടി വ്യക്തമാക്കി. ജാഡയാണെന്നും തന്നെ വിളിച്ചാല്‍ ശരിയാവില്ലെന്നുമൊക്കെയുള്ള തോന്നലുകള്‍ പലര്‍ക്കും ഉള്ളത് കൊണ്ടാണ് അവസരം കിട്ടാത്തതെന്നും പ്രിയ പറയുന്നു.

അതേ സമയം പ്രിയയ്ക്ക് നല്ല ഭാവിയുണ്ടായിരുന്നു, പക്ഷെ പ്രയോജനപ്പെടുത്താന്‍ അറിയാതെ പോയെന്ന അഭിപ്രായവുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. വലിയ പ്രശസ്തിയോട് കൂടി കരിയര്‍ തുടങ്ങിയെങ്കിലും ഈ കുട്ടിക്ക് എവിടെയോ പിഴച്ചു. അല്ലെങ്കില്‍ സ്‌ക്രീനില്‍ ഇപ്പോഴും ഉണ്ടായേനെ. ഇതിപ്പോള്‍ വന്നതിലും വേഗത്തില്‍ ഫീല്‍ഡ് ഔട്ട് ആയി പോയെന്ന് പറയാം... എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രിയയുടെ വീഡിയോയുടെ താഴെ വരുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിന് പുറമേ തെലുങ്കിലും ബോളിവുഡിലുമൊക്കെ അഭിനയിക്കാന്‍ പ്രിയയ്ക്ക് അവസരം ലഭിച്ചിരുന്നു. മലയാളത്തിലും നടി അഭിനയിച്ചെങ്കിലും വിചാരിച്ചത് പോലൊരു നിലയിലേക്ക് എത്തിയില്ല. നിലവില്‍ തമിഴിലും കന്നഡത്തിലുമൊക്കെ സജീവമായിരിക്കുകയാണ്. ഇതിന് പുറമേ ഹിന്ദിയിലും രണ്ട് സിനിമകള്‍ കൂടി നടിയുടേതായി വരാനിരിക്കുന്നുണ്ട്.

More from Filmibeat

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X