»   » പ്രിയ വാര്യര്‍ തമിഴിലേക്ക്? അടുത്ത ചിത്രം ഈ സംവിധായകനൊപ്പം! കാണാം

പ്രിയ വാര്യര്‍ തമിഴിലേക്ക്? അടുത്ത ചിത്രം ഈ സംവിധായകനൊപ്പം! കാണാം

Written By:
Subscribe to Filmibeat Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ താരമാണ് പ്രിയ പ്രകാശ് വാരിയര്‍. ചിത്രത്തിലേതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ ഒരു രാത്രി കൊണ്ട് സെലിബ്രിറ്റിയാക്കി മാറ്റിയത്. ജിമിക്കി കമ്മലിനു ശേഷം യൂടൂബില്‍ തരംഗമുണ്ടാക്കിയ മലയാളം പാട്ടായിരുന്നു ഇത്. പാട്ടിന്റെ രംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലുമായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്.

ബംഗാളികള്‍ വിജയിപ്പിച്ച രാമലീല, വിജയാഘോഷത്തില്‍ വിമര്‍ശകരുടെ വായടിപ്പിച്ച് ദിലീപിന്റെ വാക്കുകള്‍!


പാട്ട് പുറത്തിറങ്ങിയ അന്ന് തന്നെ പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെയെല്ലാം കടത്തിവെട്ടിക്കൊണ്ടായിരുന്നു പ്രിയ ഇന്‍സ്റ്റഗ്രാമില്‍ മുന്നേറിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്കുമുന്നേ കൂടുതല്‍ ഫോളോവേഴ്‌സുണ്ടായിരുന്നത്.എന്നാല്‍ പാട്ടിന്റെ തരംഗത്തില്‍ പ്രിയ താരത്തെ മറികടന്നിരുന്നു.


priya warrier

ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് ഒമര്‍ ലുലു ഈ ചിത്രമൊരുക്കുന്നത്.മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച പ്രിയ ആദ്യം ചെറിയൊരു വേഷം അവതരിപ്പിക്കാനാണ് ചിത്രത്തിന്റെ സെറ്റിലെത്തിയതെങ്കിലും പിന്നീട് സംവിധായകന്‍ പ്രധാനപ്പെട്ടാരു റോള്‍ താരത്തിന് നല്‍കുകയായിരുന്നു.


priya warrier

ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാനത്തിനു ശേഷം ടീസറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പാട്ടിലെന്ന പോലെ ടീസറിലും റോഷനും പ്രിയയുമായിരുന്നു തിളങ്ങിയിരുന്നത്. പ്രിയാ വാര്യരെ സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. താരം തമിഴില്‍ അഭിനയിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.


priya warrier

സൂതു കവും,കാതലും കടന്തു പോവും എന്നീ വിജയ് സേതുപതി ചിത്രങ്ങള്‍ ഒരുക്കിയ നളന്‍ കുമാരസ്വാമിയുടെ അടുത്ത ചിത്രത്തില്‍ പ്രിയ അഭിനയിക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രിയയുടെ അടുത്ത ചിത്രം മലയാളത്തിലായിരിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


കലാഭവന്‍ മണിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണത്, സംവിധായകനെതിരെ 'അമ്മ'യിലും പരാതി


പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായുളള രണ്‍വീറിന്റെ രൂപമാറ്റം: വീഡിയോ വൈറല്‍! കാണൂ

English summary
priya prakash varrier all set for tamil film debut?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X