അഡാറ് ഗ്ലാമറസായി പ്രിയാവാര്യർ ബോളിവുഡിലേയ്ക്ക്!! ശ്രീദേവി ബംഗ്ലാവ്, പുതിയ ഗെറ്റപ്പ് പുറത്ത്...

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്.

ആദ്യ സിനിമ റിലീസാകും മുൻപ് തന്നെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതുxം ഒറ്റ രാത്രികൊണ്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. ഒരു പുതുമുഖത്തിന് സിനിമ മേഖലയിൽ ക്ലിക്കാൻ വളരെ ബുദ്ധിമുട്ടാണ്.എന്നൽ ഒരു പാട്ടിൽ മിനിറ്റുകൾ മാത്രം ദൈർഘ്യമുലള രംഗത്തിലൂടെയായിരുന്നു പ്രിയ ഹിറ്റായത്. ഏറെ പ്രതീക്ഷക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒമറിന്റെ അഡാറ് ലവ്.

അതേസമയം ആദ്യ ചിത്രം റിലീസാകുന്നതിനും മുൻപ് തന്നെ ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുകയാണ് താരം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്. പൂർണ്ണമായും യൂകെയിൽ ചിത്രീകരിക്കുന്ന സിനിമയാണിത്.

  ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവ്

മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ നായകനെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 2019 ഏപ്രിലോടു കൂടി ചിത്രം റിലീസിനെത്തും. ശ്രീദേവി ബംഗ്ലാവിന്റെ ലെക്കേഷൻ ചിത്രങ്ങൾ വൈറലാണ്.

 അതീവ ഗ്ലാമറസ്സായി

അതീവ ഗ്ലാമറസ്സായി

സിനിമയിൽ ഗ്ലാമറസ്സായിട്ടാണ് താര പ്രത്യക്ഷപ്പെടുന്നത്. ഷൂട്ടിങ് ലൊക്കേൽഷൻ ചിത്രങ്ങളിൾ നിന്ന് ഇത് വ്യക്തമായിരിക്കുകയാണ്. അഡാറ് ലവിവൽ സ്കൂൾ കുട്ടിയുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ശ്രീദേവി ബംഗ്ലാവിലെ ലുക്ക്. മലയള സിനിമയിൽ അരങ്ങറ്റം കുറിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ഫേട്ടോ ഷൂട്ടുകൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാണ്.

 സിനിമയിലെ മലയാളി സാന്നിധ്യം

സിനിമയിലെ മലയാളി സാന്നിധ്യം

ബോളിവുഡ് ചിത്രമാണെങ്കിലും മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ശ്രീദേവി ബംഗ്ലാവ്. മോഹൻലാലിനെ നായികനാക്കി 19 മണിക്കൂർ ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശസ്തി നേടിയ സംവിധായകാണ് പ്രശാന്ത് മാമ്പുള്ളി. ഇദ്ദേഹത്തിന്റെ സംവിധാനത്തോടൊപ്പം അഡാറ് ലവിലെ ഛായഗ്രാഹകനായ സീനു സിദ്ധാർഥാണ് ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നത്.

 ഒരു ആഡാറ് ലവ്

ഒരു ആഡാറ് ലവ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അഡാറ് ലവ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് റെക്കോഡുകൾ മറി കടക്കാൻ അഡാറ് വലിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനായിരുന്നു. ഇതിലെ സൈറ്റടിക്കുന്ന ഒരേയൊരു രംഗം കൊണ്ട് പ്രിയ പ്രകാശ് വാര്യരെ ആഗോളതലത്തിൽ തന്നെ ഹിറ്റാക്കിയത്. പ്രിയയുടെ സൈറ്റടി രാജ്യത്തിന്റെ അതിർവരുമ്പുകൾ കടന്നു പോയിരുന്നു.

2019 ൽ രണ്ട് ചിത്രങ്ങൾ

2019 ൽ രണ്ട് ചിത്രങ്ങൾ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലുവിന്റെ അഡാർ ലവ് 2019 ലാണ് റിലീസിനെത്തുന്നത്. സ്കൂൾ ജീവിതത്തിലെ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ പ്രണയദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളുകളായി ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതുപോലെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവും 2019 ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X