ഒട്ടകത്തെ തട്ടിക്കോ! പ്രിയ വാര്യരുടെ ഡാന്‍സിനെ ട്രോളി വീഡിയോ! അതിനെ വെറുതെ വിടൂവെന്ന് ആരാധകര്‍
അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇന്‍സ്റ്റഗ്രാമിലെല്ലാം സെലിബ്രിറ്റികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് പ്രിയയുടെ സ്ഥാനം. അഡാറ് ലവിന് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നടിയുടെ പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്.
ഇതിനിടെ നടി പങ്കുവെച്ചൊരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒട്ടകത്തെ തട്ടിക്കോ എന്ന പാട്ടിന് ചുവടുവെക്കുന്ന പ്രിയയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. നടിയുടെ വീഡിയോ ഇറങ്ങിയതിനു പിന്നാലെ ട്രോളന്മാരും എത്തിയിരുന്നു.

പല സിനിമകളിലെ ഹാസ്യ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുളള ട്രോള്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പ്രിയയുടെ ഡാന്‍സ് നല്ലതാണെന്നും ഒരാളെ ഇങ്ങനെ അപമാനിക്കുന്നതിനു പരിധിയുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.
അതേസമയം ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുളളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications