ഇതൊന്നും പോര, ഒരു നല്ല നടിയാവാന്‍ ഞാനിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് പ്രിയ

കണ്ണ് പൂട്ടിത്തുറക്കുന്നത്രെയും വേഗത്തില്‍ ഒരാള്‍ മാറി എന്നൊക്കെ പഴക്കഥയില്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ പ്രിയ പ്രകാശ് വാര്യരുടെ കാര്യത്തില്‍ പ്രേക്ഷകര്‍ അത് നേരിട്ടു കണ്ടു. പ്രിയ ഒരു കണ്ണിറുക്കി കാണിച്ചതോടെ നടിയുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു.

ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തിലൂടെ ഹിറ്റായ പ്രിയ പ്രകാശ് ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വിനയകലീതയായിട്ടായിരുന്നു പ്രിയയുടെ പ്രതികരണം.

ഗൂഗില്‍ മുന്നില്‍

ഗൂഗില്‍ മുന്നില്‍

2018 ല്‍ ഇന്ത്യ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തിത്വമാണ് പ്രിയയുടേത്. സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, സാറ അലി ഖാന്‍ എന്നിവരെയൊക്കെ പിന്തള്ളിയായിരുന്നു പ്രിയയുടെ മുന്നേറ്റം. ഇതേ കുറിച്ചായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം.

മുന്നേറണം

മുന്നേറണം

ഞാന്‍ വളരെ അധികം സന്തോഷവതിയാണ്. പക്ഷെ ഒരു മികച്ച അഭിനേത്രിയാവാന്‍ ഞാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നായിരുന്നു പ്രിയയുടെ പ്രതികരണം.

എല്ലാം ആസ്വദിക്കുന്നു

എല്ലാം ആസ്വദിക്കുന്നു

മുന്‍പത്തെ പോലെയല്ല ഇപ്പോഴത്തെ എന്റെ ജീവിതം. എന്റെ സ്വപ്‌നത്തിലാണ് ഞാനിപ്പോള്‍ ജീവിക്കന്നത്. കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തിരക്കാണ്.. പക്ഷെ അതും ഞാന്‍ ആസ്വദിക്കുന്നു- പ്രിയ പറഞ്ഞു.

ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്

ബോളിവുഡ് സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണിപ്പോള്‍ ഈ തൃശ്ശൂര്‍ക്കാരി. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.

കണ്ണിറുക്കിയ സുന്ദരി

കണ്ണിറുക്കിയ സുന്ദരി

മാണിക്യമലരായ പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഒറ്റ രംഗത്തിലൂടെയാണ് പ്രിയ ഹിറ്റായത്. അതോടെ അന്താരാഷ്ട്ര തലത്തില്‍ നടിയ്ക്ക് ആരാധകരുണ്ടായി. വെറുമൊരു സഹനടിയായി വന്ന പ്രിയ പിന്നെ ആ ചിത്രത്തിലെ നായികയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X