പ്രിയ വാര്യര്‍ തെലുങ്കിലേക്ക്!! ആദ്യ ചിത്രം രാകുൽ പ്രീതിനോടൊപ്പം....
ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ വാര്യർ. താരത്തിന്റെ ഒറ്റ സൈറ്റടി തെന്നിന്ത്യൻ സിനിമ ലോകം പിന്നിട്ട് ബോളിവുഡിൽ വരെ എത്തി. ചിത്രം റിലീസാകും മുൻപ് തന്നെ പ്രിയയുടെ ഫാൻസ് ലിസ്റ്റ് നീളുകയായിരുന്നു. അഡാറ് ലവിനു ശേഷം പുറത്തു വരുന്നത് പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവാണ്. ബോളിവുഡിലെ താരത്തിന്റെ കന്നി ചിത്രമാണിത്. ഇപ്പോഴിത ടോളിവുഡിലും താരം ചുവട് ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

തെലുങ്ക് താരം നിതിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക് പ്രവേശനം. സിനിമയിൽ രാകുൽ പ്രീതും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിതിൻ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചും നായികമാരെ കുറിച്ചുമുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത്. യെലോടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം കീരവാണി.
അഭിനയം മാത്രമല്ല പാട്ടും തന്നെ കൊണ്ട് വഴങ്ങുമെന്ന് താരം തെഴളിയിച്ചിരിക്കുകയാണ്. രെജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ഫൈനൽസിൽ പ്രിയ ഒരു ഗാനം ആലപിക്കുന്നുണ്ട്. നരേഷ് ആയ്യർക്കൊപ്പമാണ് പിന്നണിഗാനാലാപന രംഗത്ത് പ്രിയയുടെ തുടക്കും. പുറത്തു വന്ന പാട്ടിന്റെ റെക്കേഡിങ് വെർഷന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
#Nithiin28 muhurtham done.. super excited to work with Yeleti Chandrashekar garu..this film is goin to b Special!! @Rakulpreet finallyyy workin together😎 #priyaprakashvarrier plays d other lead,produced by bhavya anand prasad garu n music by @mmkeeravaani garu🤗 pic.twitter.com/GRN2LRgp1B
— nithiin (@actor_nithiin) June 23, 2019


Click it and Unblock the Notifications











