മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!!

Recommended Video

മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ | filmibeat Malayalam

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഇറങ്ങിയതിന് ശേഷമാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ നേടിയത്. താരത്തിന്റെ കണ്ണിറുക്കലായിരുന്നു ഈ ഗാനത്തിന്‍രെ പ്രധാന ഹൈലൈറ്റ്.താരങ്ങളും സിനിമാപ്രവര്‍ത്തകരുമൊക്കെ ഈ കണ്ണിറുക്കല്‍ അനുകരിച്ചിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു. ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സിനിമയില്‍ താരത്തിന്‍രെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് എത്തിയത്. തിരക്കഥയില്‍ തിരുത്തല്‍ വരുത്തുന്നതിനിടയിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നീളുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു. ക്ലൈമാക്‌സ് മാറ്റി സിനിമയെത്തിയെങ്കിലുംവിചാരിച്ചത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിനായിരുന്നില്ല.

അഡാര്‍ ലവ് ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ സംവിധായകനും അഭിനേത്രിയായ നൂറിന്‍ ഷെരീഫും വ്യക്തമാക്കിയിരുന്നു. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. മുന്‍പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരധീനനാവുകയായിരുന്നു ഒമര്‍ ലുലു. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളും അറംപറ്റിയെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 പ്രിയയുടെ പോസ്റ്റ്

പ്രിയയുടെ പോസ്റ്റ്

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നും എന്തിന് അവരെപ്പോലെയാകണം? മൗനംപാലിക്കുന്നു എന്ന് മാത്രം. കാരണം എന്ത് തന്നെയായാലും വിധി സംസാരിക്കും, ആ സമയം ഒട്ടും ദൂരമല്ലെന്നുമാണ് താരം കുറിച്ചിട്ടുള്ളത്. ആരെയാണ് താരം ഉദ്ദേശിച്ചതെന്നോ പ്രിയ വാര്യര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ആദ്യ സിനിമയ്ക്ക് മുന്‍പേ താരം

ആദ്യ സിനിമയ്ക്ക് മുന്‍പേ താരം

അപൂര്‍വ്വം പേര്‍ക്കേ ഇത്തരത്തിലൊരു ഭാഗ്യം ലഭിക്കാറുള്ളൂ. സ്വീകാര്യതയുടെയും പിന്തുണയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ പ്രകാശ് വാര്യര്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഈ മിടുക്കി ഇത്രയും പോപ്പുലറായി മാറിയതെന്നതും ശ്രദ്ധേയമാണ്. ഇന്നിപ്പോള്‍ സ്വീകാര്യത ലഭിക്കാന്‍ എളുപ്പമാണെങ്കിലും അത് നിലനിര്‍ത്തുകയെന്നത് വലിയ കാര്യമാണ്. . മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പിന്തുണയാണ് ഈ താരത്തിന് ലഭിച്ചത്.ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ അഡാര്‍ ലവ് കഴിഞ്ഞിട്ട് മതി അടുത്ത സിനിമയെന്നായിരുന്നു താരത്തിന്റെ തീരുമാനം.

സിനിമയിലേക്കെത്തിയത്

സിനിമയിലേക്കെത്തിയത്

യാതൊരുവിധ സിനിമാ ബാക്കഗ്രൗണ്ടുമില്ലാതെയാണ് ഈ താരം സിനിമയിലേക്കെത്തിയത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ താരത്തിന്റെ കണ്ണിറുക്കലാണ് വൈറലായി മാറിയത്. യൂട്യബ് ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡിട്ട ഗാനം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഗാനത്തിനെതിരെയുള്ള പ്രതിഷേധവും വിമര്‍ശനവുമൊക്കെ അങ്ങ് ഹൈക്കോടതി വരെ എത്തിയിരുന്നു. എന്നാല്‍ ഇത്തരം കാര്യത്തിന് സമയം ചെലവഴിക്കാതെ വേറെ ജോലികള്‍ ചെയ്തൂടെയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ചിലര്‍ ഗാനത്തിനെതിരെ പരാതി നല്‍കിയത്.

 സിനിമാമോഹം മനസ്സിലുണ്ടായിരുന്നു

സിനിമാമോഹം മനസ്സിലുണ്ടായിരുന്നു

തൃശ്ശൂര്‍ സ്വദേശിയായ പ്രിയയ്ക്ക് സിനിമയോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. ഒമര്‍ ലുലവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാ് താരമെത്തിയത്. ഗാനരംഗത്തിനിടയിലെ താരത്തിന്‍രെ അഭിനയമികവ് ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ താരത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റുകയായിരുന്നു. ഇതുവരെ റിലീസ് ചെയ്തിട്ടില്ലെഹ്കിലും പ്രിയ നേരത്തെ തന്നെ താരമായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ഈ താരസുന്ദരിക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമിലെ താരം

ഇന്‍സ്റ്റഗ്രാമിലെ താരം

സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം സിനിമയിലുമുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളുമൊക്കെ പുറത്തുവരുന്നത് താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ വൈറലാവുന്നത്. ദുല്‍ഖര്‍ സല്‍മാനെയും മോഹന്‍ലാലിനെയും പിന്നിലാക്കിയാണ് പ്രിയ മുന്നേറിയത്. ഇന്‍സ്റ്റഗ്രാമിലെ താരമാണ് ഈ യുവസുന്ദരി.

 മികച്ച അവസരങ്ങള്‍ തേടിയെത്തി

മികച്ച അവസരങ്ങള്‍ തേടിയെത്തി

അഡാര്‍ ലവ് പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നുവെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. ബോളിവുഡിലെ അണിയറപ്രവര്‍ത്തകരടക്കം താരത്തിനായി കാത്തിരുന്നിരുന്നു. എന്നാല്‍ ഏറ്റെടുത്ത ചിത്രം പൂര്‍ത്തിയാക്കാതെ മറ്റൊന്നും കമ്മിറ്റ് ചെയ്യുന്നില്ലെന്ന നിലപാടിലായിരുന്നു താരം. മോഹന്‍ലാലുള്‍പ്പടെ നിരവധി താരങ്ങളോടൊപ്പം അഭിനയിക്കണമെന്നാഗ്രഹമുള്ളതായി താരം വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളും കുറവല്ല

വിവാദങ്ങളും കുറവല്ല

ശക്തമായ പിന്തുണയും സ്വീകാര്യതയുമൊക്കെ ലഭിക്കുന്നതിനിടയില്‍ താരത്തെ തേടി വിവാദങ്ങളും വിമര്‍ശനവും എത്തിയിരുന്നു. അഭിനയത്തിലെ പിഴവ് കാരണമാണ് മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അവാര്‍ഡ് വേദിയിലേക്കെത്തിയ പ്രിയയോടൊപ്പം അസിസ്റ്റന്റിനെ കണ്ടപ്പോഴും വ്യാപക പരിഹാസം ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X