ഡിക്കിക്കുള്ളില്‍ പ്രണയാതുരയായി പ്രിയ വാര്യര്‍, ഒപ്പം റോഷനും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

ഒരു അഡാര്‍ ലവ് എന്ന സിനിമയെക്കുറിച്ചും സിനിമയിലെ ഗാനത്തെക്കുറിച്ചുമൊക്കെ അറിയാത്തവര്‍ വിരളമാണ്. മാണിക്യ മലരായ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നതോടെയാണ് ആരാണ് ആ കണ്ണിറുക്കല്‍ സുന്ദരി ആരാണെന്ന് എല്ലാവരും അന്വേഷിച്ച് തുടങ്ങിയത്. തൃശ്ശൂര്‍ സ്വദേശിനിയായ പ്രിയാ വാര്യരായിരുന്നു ആ താരം. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ താരം ലോകശ്രദ്ധ നേടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ഈ മിടുക്കി. പരസ്യങ്ങളിലൂടെയും മറ്റുമായും ഈ താരം പ്രേക്ഷകമനം കവര്‍ന്നിരുന്നു. പ്രിയയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും തരംഗമായി മാറാറുണ്ട്. കാറിന്റെ ഡിക്കിക്കുള്ളിലെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് പ്രിയ ഇപ്പോള്‍ എത്തിയിട്ടുള്ളത്.

ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചത്. അഡാര്‍ ലവിലെ നായകനായ റോഷനും പ്രിയയ്‌ക്കൊപ്പമുണ്ട്. ഡിക്കിക്കുള്ളില്‍ തനിച്ചിരിക്കുന്ന പ്രിയയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നര മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. കിടുക്കിയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് പ്രിയ വാര്യര്‍.

Priya Prakash Warrier

ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മലയാളക്കര ഈ താരത്തെ ഏറ്റെടുത്തിരുന്നു. താരത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താന്‍ താരമാണെന്ന് പ്രിയ നേരത്തെ തെളിയിച്ചിരുന്നു. ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്‍പ് നിരവധി സിനിമകള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി 14നാണ് അഡാര്‍ ലവ് തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

View this post on Instagram

🌌

A post shared by priya prakash varrier (@priya.p.varrier) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X