»   » കണ്ണിറുക്കിയുള്ള നോട്ടം മാത്രമല്ല പാട്ടു പാടിയും പ്രിയ പ്രേക്ഷക മനം കവര്‍ന്നു, മനോഹരമായ ഗാനം കാണൂ!

കണ്ണിറുക്കിയുള്ള നോട്ടം മാത്രമല്ല പാട്ടു പാടിയും പ്രിയ പ്രേക്ഷക മനം കവര്‍ന്നു, മനോഹരമായ ഗാനം കാണൂ!

Written By:
Subscribe to Filmibeat Malayalam
ഒരു അഡാറ് പാട്ടുമായി പ്രിയ പ്രകാശ് വാര്യര്‍ | filmibeat Malayalam

കേവലമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ അഡാര്‍ ലൗവിലെ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ടെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയ ഇപ്പോള്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രിയയ്ക്ക് ലഭിക്കുന്നത്.

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

മലബാറുകാരുടെ സ്വന്തം ഗാനമായ മാണിക്യ മലരായ പൂവി പുനരാവിഷ്‌കരിച്ചത് വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും കൂടിയാണ്. ജിമ്മിക്കി കമ്മലിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്ന ഗാനമായി മാറിയിരിക്കുകയാണ് അഡാര്‍ ലവിലെ ഗാനവും. പാട്ട് മാത്രമല്ല പ്രിയയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണവും പെട്ടെന്നാണ് കുതിച്ചു കയറിയത്.


ഇന്റര്‍നെറ്റിലെ തരംഗമായി മാറി

അഡാര്‍ ലൗവിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോകം തിരയുന്ന സെലിബ്രിറ്റിയായി പ്രിയ മാറുകയായിരുന്നു. സൈബര്‍ ലോകത്ത് നടക്കുന്ന സെര്‍ച്ചിങ്ങില്‍ മിക്കതും പ്രിയയെക്കുറിച്ച് അറിയാന്‍ വേണ്ടിയാണെന്നതാണ് പ്രധാന സവിശേഷത.


അഡാര്‍ ലവിലെ ഗാനം

മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്ന ഒരു ഗാനത്തിന്റെ പുനരാവിഷ്‌ക്കരണത്തിലൂടെയാണ് പ്രിയ പ്രേക്ഷക മനം കീഴടക്കിയത്. കോളേജിലെ ഒരു ചടങ്ങിനിടയില്‍ ആലപിക്കുന്ന ഗാനമാണ് ഇത്. ഗാനരംഗത്തിലെ പ്രിയയുടെ കിടിലന്‍ പെര്‍ഫോമന്‍സാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്.


പുതിയ പാട്ടുമായി വീണ്ടുമെത്തി

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും താന്‍ പുലിക്കുട്ടിയാണെന്ന് തെളിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശ്ശൂര്‍ സ്വദേശിയായ പ്രിയയുടെ പുതിയ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


ഐശ്വര്യ റായിയുടെ ഗാനം

ഐശ്വര്യ റായി, അനുഷ്‌ക ശര്‍മ്മ, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഹേ ദില്‍ കേ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ചന്ന മരിയ എന്ന ഗാനവുമായാണ് ഇത്തവണ പ്രിയ എത്തിയിട്ടുള്ളത്.


വൈറലാകുന്ന ഗാനം കാണൂ

സോഷ്യല്‍ മീഡിയയിലൂടെ പ്രിയയുടെ ഈ ഗാനവും വൈറലായിക്കൊണ്ടിരിക്കുകയാണ്.കാണൂ.


ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേക്ക്

ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ വാര്യര്‍ അഡാര്‍ ലവിലേക്ക് എത്തിയത്. ഒരു സീന്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞപ്പോള്‍ വളരെ മനോഹരമായാണ് പ്രിയ ചെയ്തതെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തിയിരുന്നു.


സിനിമയ്ക്കായി കാത്തിരിക്കുന്നു

ഹാപ്പി വെഡ്ഡിങ്ങും ചങ്ക്‌സും കണ്ട പ്രേക്ഷകര്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ലവിനായി കാത്തിരിക്കുകയാണ്. ക്യംപസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ഏപ്രിലോട് കൂടി തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.


ഗാനം ഹിറ്റാക്കണോ?

യൂട്യൂബ് ട്രെന്‍ഡിഹ്ങിലൂടെയും മറ്റുമായി ഗാനം ഹിറ്റാക്കണമെന്നുണ്ടെങ്കില്‍ വിനീത് ശ്രീനിവാസനെയും ഷാന്‍ റഹ്മാനെയും സമീപിച്ചാല്‍ മതിയെന്നാണ് സിനിമലോകവും ആരാധകരും പറയുന്നത്.


അഡാര്‍ ലവിലെ ആ ഗാനം കാണൂ

പ്രിയ പ്രകാശ് വാര്യരുടെ ആദ്യ സിനിമയിലെ ആ ഗാനമിതാ. കാണൂEnglish summary
Malayalam actress Priya Prakash Varrier sings Channa Mereya and, breaks the internet yet again, watch video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam