For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ സിനിമ ഇറങ്ങിയില്ല അതിനു മുന്നേ ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്‍റ്, കണ്ണിറുക്കല്‍ സുന്ദരിക്ക് പൊങ്കാല

  |
  കണ്ണിറുക്കല്‍ സുന്ദരിക്ക് സോഷ്യൽമീഡിയയുടെ പൊങ്കാല | filmibeat Malayalam

  സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറിയ അഭിനേത്രിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശ്ശൂര്‍ സ്വദേശിനിയായ തരം ഇപ്പോള്‍ പ്രശസ്തയായ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഒമര്‍ ലുവിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ സപ്പോട്ടിങ്ങ് ക്യാരക്ടര്‍ അവതരിപ്പിക്കാനായിട്ടായിരുന്നു പ്രിയ എത്തിയത്. എന്നാല്‍ പ്രിയയുടെ അഭിനയ മികവിന് മുന്നില്‍ സിനിമയുടെ തിരക്കഥയും മാറുകയായിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് ഈ താരം ലോകപ്രശസ്തി നേടിയത്.

  സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാദകപിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഗാനം സൂപ്പര്‍ഹിറ്റായതോടെ പ്രിയയുടെ കഥാപാത്രത്തിന്റെ പ്രാധാന്യവും വര്‍ധിച്ചു. അവസാന ഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രിയ മാത്രമല്ല അഡാര്‍ ലവിലെ താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം സെന്റര്‍ ഓഫ് അട്രാക്ഷനായി മാറുകയാണ് പ്രിയ. അടുത്തിടെ നടന്ന അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനത്തിയപ്പോള്‍ പ്രിയയുടെ ഗൗണ്‍ പൊക്കാനായി അസിസ്റ്റന്റും കൂടെയുണ്ടായിരുന്നു. പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഗൗണ്‍ പൊക്കാന്‍ സഹായിയോ?

  ഗൗണ്‍ പൊക്കാന്‍ സഹായിയോ?

  അങ്കമാലിയില്‍ വെച്ച് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ പ്രിയയും എത്തിയിരുന്നു. പ്രിയയും റോഷനും ഒരുമിച്ച് റാംപിലൂടെ നടന്നുവരുന്നതിനിടയിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യ സിനിമ ഇറങ്ങിയില്ല, അതിന് മുന്‍പേ തന്നെ ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്റോ എന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

  കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി

  കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി

  കറുത്ത ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് പ്രിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഗൗണ്‍ നിലത്ത് വലിയുന്നതിനിടയില്‍ താരത്തിന് നടക്കാന്‍ കഴിയുന്നില്ല. ഇതോടെയാണ് അസിസ്റ്റന്റ് എത്തിയത്. പിന്നീട് ഗൗണ്‍ പൊക്കിപ്പിടിച്ചാണ് പ്രിയ നടന്നത്. ഈ രംഗങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രിയയ്‌ക്കൊപ്പം റോഷനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. എങ്ങനെ വേദിയില്‍ കയറുമെന്ന സംശയവും പ്രിയ ഉന്നയിക്കുന്നുണ്ട്.

  സോഷ്യല്‍ മീഡിയയിലെ പ്രതികരണം

  സോഷ്യല്‍ മീഡിയയിലെ പ്രതികരണം

  സോഷ്യല്‍ മീഡിയയാണ് പ്രിയ പ്രകാശ് വാര്യറിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. മാണിക്യ മലരായ പൂവി നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പ്രിയയുടെ കണ്ണിറുക്കലായിരുന്നു ഗാനത്തിന്റെ മുഖ്യ ആകര്‍ഷണീയത്.അവാര്‍ഡ് വേദിയിലെത്തിയ പ്രിയയുടെ വീഡിയോ കണ്ടപ്പോള്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂക്ഷവിമര്‍ശനമാണ് പലരും ഉന്നയിച്ചിട്ടുള്ളത്.

  ഇത്രയ്ക്ക് അഹങ്കാരം വേണോ?

  ഇത്രയ്ക്ക് അഹങ്കാരം വേണോ?

  സോഷ്യല്‍ മീഡിയയിലൂടെ പ്രിയയ്‌ക്കെതിരെയുള്ള രൂക്ഷവിമര്‍ശനം ഇപ്പോഴും തുടരുകയാണ്. പ്രശസ്തയായെന്ന് വെച്ച് ഇത്രയ്ക്ക് അഹങ്കാരം വേണോയെന്ന തരത്തില്‍ വരെ കമന്റുകള്‍ വന്നിട്ടുണ്ട്. ഇനിയെന്തൊക്കെ കാണണമെന്നാണ് മറ്റൊരാളുടെ ചോദ്യം. 60 ലക്ഷം ഫോളോവേഴ്‌സുള്ള പ്രിയ ഇന്‍സ്റ്റഗ്രാമിലെ മിന്നും താരമാണ്.

  അഭിനയത്തോട് താല്‍പര്യം

  അഭിനയത്തോട് താല്‍പര്യം

  സിനിമയില്‍ അഭിനയിക്കണമെന്ന് പ്രിയ വളരെ മുന്‍പേ ആഗ്രഹിച്ചിരുന്നതാണ്. അഭിനയം മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണ് താനെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്. ഇടയ്ക്കിടയ്ക്ക് പാട്ടുമായി പ്രിയ എത്താറുമുണ്ട്. അടുത്തിടെ അന്തരിച്ച ബോളിവുഡ് താരമായ ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രിയ പോസ്റ്റ് ചെയ്ത ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആലാപനവും നൃത്തവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രിയ ആഗ്രഹിച്ചത് പോലെ തന്നെ സിനിമയിലേക്കെത്തിയിരിക്കുകയാണ്. ആദ്യ സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

  ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേക്കുള്ള യാത്ര

  ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേക്കുള്ള യാത്ര

  ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ വാര്യര്‍ അഡാര്‍ ലവിലേക്ക് എത്തിയത്. ഒരു സീന്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞപ്പോള്‍ വളരെ മനോഹരമായാണ് പ്രിയ ചെയ്തതെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടെയാണ് താരത്തിന് കൂടുതല്‍ പരിഗണന ലഭിച്ചത്. ഹാപ്പി വെഡ്ഡിങ്ങും ചങ്ക്‌സും കണ്ട പ്രേക്ഷകര്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ലവിനായി കാത്തിരിക്കുകയാണ്. ക്യംപസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം അടുത്ത് തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

  വീഡിയോ കാണാം

  ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം

  English summary
  Priya Prakash Varrier latest video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X