For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോഷനുമായി പ്രണയത്തിലോ!! ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സത്യം വെളിപ്പെടുത്തി പ്രിയ

  |

  സിനിമ പുറത്തിറങ്ങും മുൻപ് പ്രേക്ഷകരുടെ ഇടയിൽ ആരാധകരെ സൃഷ്ടിച്ച താരങ്ങളായിരുന്ന പ്രിയ പ്രാകാശ് വാര്യരും റോഷൻ അബ്ദുൾ റഹൂഫും. ഉമർ ലുലും സംവിധാനം ചെയ്ത അഡാറ് ലവിലെ മാണിക്യ മാലരായ പൂവി എന്നു തുടങ്ങുന്ന ഗാനമായിരുന്നു താരങ്ങളെ ആഗോള തലത്തിൽ തന്നെ പ്രശസ്തരാക്കിയത്. ഒരു രാത്രികൊണ്ട് തെന്നിന്ത്യൻ സിനിമ ലോകവും ബോളിവുഡും കീഴടക്കാൻ ഇവർക്ക് കഴി‍ഞ്ഞിരുന്നു.

  എന്റെ അഭിനയം മോശമാണെന്ന് വിനീത്!! എന്നാൽ തനിയ്ക്ക് അതിൽ സന്തോഷം തോന്നി... തുറന്നു പറഞ്ഞ് ശ്രീനിവാസൻ

  പാട്ടിനെ പോലെ മികച്ച വിജയം ചിത്രത്തിന് നേടാനായില്ലെങ്കിലും റോഷൻ പ്രിയ കെമിസ്ട്രിയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ താരങ്ങളുടെ പേര് ഗോസ്പ്പ് കോളത്തിൽ ഇടം പിടിയ്ക്കാൻ തുടങ്ങിയ . തങ്ങൾ ഇരുവരും മികച്ച സുഹൃത്തുക്കളാണെന്നും സൗഹൃദത്തിന് അപ്പുറം ഒന്നുമില്ലെന്ന് താരങ്ങൾ പ്രതികരിച്ചിരുന്നു. എന്നാൽ വീണ്ടും റോഷൻ പ്രിയ പ്രണയകഥ ചർച്ചയായിരിക്കുകയാണ്. റോഷന്റെ പിറന്നാളിന് പ്രിയ പോസ്റ്റ് ചെയ്ത കുറിപ്പാണ് പുതിയ വാർത്തകൾക്ക് കാരണം. ഇപ്പോഴിത റോഷനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പ്രിയ തന്നെ തുറന്നു പറയുകയാണ്. സൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

  ചേച്ചി നർത്തകിയെങ്കിൽ അനിയത്തി ഗായിക!! അനിയത്തി അനു സൊനാരയുടെ പാട്ടിന് ചുവട് വെച്ച് അനു സിത്താര

  ആദ്യത്തെ നായകൻ

  ആദ്യത്തെ നായകൻ

  സമപ്രായക്കാർ ഒരുമിച്ച് സിനിമയിൽ എത്തുമ്പോൾ തമ്മിൽ ഒരു സൗഹൃദം ഉണ്ടാകും. സൗഹൃദം പങ്കിടുമ്പോൾ അത്തരത്തിലുളള ഒരു പ്രചരണങ്ങൾ കേൾക്കുന്നത് സ്വാഭാവികം മാത്രമാണ്. ഗോസിപ്പുകൾ സിനിമയുടെ ഭാഗമാണ്. അത് അതിന്റേതായ രീതിയിൽ മാത്രമാണ് കാണുന്നത്. കൂടാതെ ഇവയ്ക്കൊക്കെ കുറച്ചു നാളത്തെ ആയൂസ് മാത്രമാണുള്ളത്.

   പൂർണ്ണ സംത്യപ്തയാണ്

  പൂർണ്ണ സംത്യപ്തയാണ്

  വളരെ ആത്മാർഥമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ജോലിയിൽ ഞാൻ പൂർണ്ണ തൃപ്തയുമാണ്. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണെന്നും പ്രിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനു മുൻപും പ്രിയ -റോഷൻ പേരുകൾ ഗോസിപ്പ് കോളത്തിൽ ചർച്ച ചെയ്തിരുന്നു. അന്നും ഇരുവരും പ്രണയത്തെ തള്ളി രംഗത്തെത്തിയിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു.

  പ്രിയപ്പെട്ടവൻ

  പ്രിയപ്പെട്ടവൻ

  റോഷന്റെ ജന്മദിനത്തിൽ പ്രിയ ആശംസ നേർന്ന് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇത് ആരാധകരുടെ ഇടയിൽ വൈറലവായിരുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്. പക്ഷെ നീ ചെയ്തു തന്ന എല്ലാ ഉപകാരത്തിനും നന്ദി പറയാൻ‌ ഞാൻ ഈഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായലും പ്രതിസന്ധിഘട്ടത്തിൽ എനിയ്ക്കൊപ്പമുണ്ടായിരുന്നത് നീ മാത്രമായിരുന്നു. അത് ഓരേ അവസരത്തിൽ നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിയ്ക്ക് നിന്നെ പോലെ ആകാൻ കഴിയുമോ എന്ന് അറിയില്ല. എനിയ്ക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം. അത് വാക്കുകളിൽ അതീതമാണ്. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്നായിരുന്നു പ്രിയയുടെ കുറിപ്പ്.

   ആരും വിശ്വസിക്കില്ല‌

  ആരും വിശ്വസിക്കില്ല‌

  പ്രിയയുമായി സൗഹൃദം മാത്രമാണുള്ളതെന്ന് റോഷനും പ റഞ്ഞിരുന്നു. തങ്ങൾക്കിടയിൽ സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നും താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു. അതേ സമയം സൗഹൃത്തുക്കൾ പലരും ഇതേ കുറിച്ച് പറഞ്ഞാൽ വിശ്വസിക്കില്ല. ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട് താര ജോഡിയാകനാ‍ ഇവർക്ക് കഴിഞ്ഞിരുന്നു..

  English summary
  priya prakash varrier open up gossipp about Roshan Abdul Rahoof
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X