Just In
- 14 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 30 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 47 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്റെ പ്രിയ വാര്യരെ ഇത് വല്ലാത്ത ചതിയായി പോയി! കണ്ണിറുക്കി ഒടുവില്‍ സുക്കര്‍ ബര്‍ഗിനെയും വീഴ്ത്തി!

ഒന്ന് കണ്ണീറുക്കി കാണിച്ചാല്‍ ലോകം മുഴുവന്‍ അറിയപ്പെടുമെന്ന് അഡാറ് ലവിലെ നായിക സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഒറ്റ രാത്രി കൊണ്ടായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന സുന്ദരിയുടെ ജീവിതം മാറി മറിഞ്ഞത്. സോഷ്യല്‍ മീഡിയിയലൂടെ വൈറലായ പ്രിയ ഇപ്പോള്‍ ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകളാണ് മറി കടന്നിരിക്കുന്നത്.
അമേരിക്കന്‍ ടെലിവിഷന്‍ അവാതരക കെയ്ലി ജെന്നര്‍, ക്രിസ്റ്റിയാനോ റോണാള്‍ഡോ, മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുടെ റെക്കോര്‍ഡായിരുന്നു പ്രിയ അതിവേഗം മറികടന്നത്. ഇപ്പോള്‍ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിനെയാണ് പ്രിയ തോല്‍പ്പിച്ചിരിക്കുന്നത്.

പ്രിയയുടെ ജൈത്രയാത്ര
ലോകം മുഴുവന്‍ പ്രിയയെ അറിഞ്ഞു എന്നതിനുള്ള ഉത്തരമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ നടിയെ പിന്തുടരുന്നവരുടെ എണ്ണം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 4.5 മില്യണ്‍ ആളുകളാണ് പ്രിയ വാര്യരെ ഫോളോ ചെയ്യുന്നത്.

സുക്കര്‍ ബര്‍ഗിനെയും തോല്‍പ്പിച്ചു
പ്രിയയുടെ മുന്നില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്ഗൊന്നും ഒന്നുമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രിയയ്ക്ക് 4.5 മില്യണ്‍ ആയിരുന്നെങ്കില്‍ സുക്കര്‍ബര്‍ഗിന് വെറും നാല് മില്യണ്‍ മാത്രമെ ഉള്ളു. വെറും പന്ത്രണ്ട് ദിവസം കൊണ്ടാണ് പ്രിയ ഈ നേട്ടം സ്വന്തമാക്കിയത്.

ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡ്
മോളിവുഡില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്തിരുന്ന ദുല്‍ഖറിന്റെ റെക്കോര്‍ഡായിരുന്നു പ്രിയ ആദ്യ ദിവസങ്ങളില്‍ തന്നെ മറികടന്നത്. 1.9 മില്യണ്‍ ആളുകളായിരുന്നു ദുല്‍ഖറിന്റെ ഫോളോവേഴ്സ്.

സാമന്ത അക്കിനേനി
തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് വേണ്ടി ഫോട്ടോസ് പങ്കുവെക്കുന്നത് പതിവായിരുന്നു. ഇതായിരുന്നു നടിയ്ക്ക് ഏറ്റവുമധികം ഫോളോവേഴ്സ് ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടാവുന്നതിനുള്ള കാരണം. 3.6 മില്യണ്‍ ആളുകളായിരുന്നു നടിയെ പിന്തുടരുന്നത്.

ഹന്‍സിക
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം സജീവമായ നടിയാണ് ഹന്‍സിക. ഹന്‍സികയെ പിന്തുടരുന്നവരുടെ എണ്ണം 2.5 മില്യണ്‍ ആയിരുന്നു. എന്നാല്‍ അതിന്റെ ഇരട്ടിയാണ് പ്രിയയുടെ ആരാധകര്‍.

കണ്ണിറുക്കലിന് ഇത്രയും കിട്ടുമോ?
ഒരു അഡാറ് ലവിലെ പാട്ടിലായിരുന്നു സഹപാഠിയെ പ്രിയ വാര്യര്‍ കണ്ണിറുക്കി കാണിക്കുന്നത്. ആ രംഗം ചിത്രീകരിക്കുമ്പോള്‍ ആരും അറിഞ്ഞിരുന്നില്ല ഇത്രയും അങ്ങ് ഹിറ്റാവുമെന്ന്. എന്നാലും ലോകത്തിലെ പ്രമുഖരെ മറികടക്കാനുള്ള അത്രയും ഒരു കണ്ണിറുക്കലില്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ പലരുടെയും സംശയം.
ഒന്ന് കണ്ണിറുക്കി കാണിച്ചെന്ന് കരുതി പ്രിയ വാര്യര്‍ക്കെതിരെ കേസെടുക്കാനൊന്നും പറ്റില്ല!
മലയാള സിനിമയിലെ സഖാക്കന്മാര് കണ്ണു തുറന്ന് കണ്ടോളു.. ഇതാണ് സഖാവ് അലക്സ്! ഇക്ക തകര്‍ക്കും..
നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?