ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല! പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍
അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാന രംഗമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. പാട്ട് ഹിറ്റായതോടെ ഒറ്റരാത്രി കൊണ്ടാണ് നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയത്. ജിമിക്കി കമ്മലിനു ശേഷം യൂടൂബില്‍ തരംഗമുണ്ടാക്കിയ മലയാളം പാട്ടായിരുന്നു ഇത്.
പാട്ടിന്റെ രംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലുമായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. പാട്ട് പുറത്തിറങ്ങിയ അന്ന് തന്നെ പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെയെല്ലാം കടത്തിവെട്ടിക്കൊണ്ടായിരുന്നു പ്രിയ ഇന്‍സ്റ്റഗ്രാമില്‍ മുന്നേറിയിരുന്നത്.

ദുല്‍ഖര്‍ സല്‍മാനായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്കു മുന്നേ കൂടുതല്‍ ഫോളോവേഴ്സുണ്ടായിരുന്നത്. എന്നാല്‍ പാട്ടിന്റെ തരംഗത്തില്‍ പ്രിയ താരത്തെ മറികടന്നിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രിയാ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലായിരുന്നു നടി ബോളിവുഡില്‍ അഭിനയിച്ചത്.

കൂടാതെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നിരവധി കമ്പനികളുടെ പരസ്യങ്ങളിലും പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടുമൊരു സിനിമയുമായി എത്തുകയാണ്. ഇത്തവണ കന്നഡ സിനിമയിലാണ് നടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യു്‌ന റൊമാന്റിക്ക് ചിത്രം വിഷ്ണു പ്രിയയിലൂടെയാണ് നടി നായികയായി എത്തുന്നത്.

സിനിമയുടെ പോസ്റ്റര്‍ നടി പുറത്തുവിട്ടിരുന്നു. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ലെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിയാ വാര്യര്‍ കുറിച്ചത്. അപ്പോള്‍ ഇതാണ്, കന്നഡത്തിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണു പ്രിയയുടെ പോസ്റ്റര്‍. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗാമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ളാദത്തിലാണ്.

ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിയ വാര്യര്‍ കുറിച്ചു. ശ്രേയ്‌സ് മഞ്ജു നായകനാവുന്ന ചിത്രം വികെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.

ഇടയ്ക്ക് ഗായികയായും പ്രിയ വാര്യര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. രജിഷ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മുന്‍പ് പ്രിയ പാടിയത്. കൈലാസ് മേനോന്റെ സംഗീതത്തില്‍ പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പ്രിയാ പ്രകാശ് വാര്യര്‍.


Click it and Unblock the Notifications











