ആരേയും വേദനിപ്പിക്കാനില്ല! നേരത്തെ പറയാന്‍ സാധിച്ചില്ല! ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച് പ്രിയ വാര്യര്‍

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയെന്ന അപൂര്‍വ്വ ഭാഗ്യം ലഭിച്ച അഭിനേത്രികളിലൊരാളാണ് പ്രിയ പ്രകാശ് വാര്യര്‍. ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേക്കുയര്‍ന്ന താരത്തിന്റെ രണ്ടാമത്തെ സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവുമായാണ് താന്‍ ഇനി എത്തുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ശ്രീദേവിയുടെ ജീവിതകഥ പറയുന്ന സിനിമയാണോ ഇതെന്നായിരുന്നു സംശയം.

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണിയും ലേഡി സൂപ്പര്‍ സ്റ്റാറുമായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. താരത്തിന്റെ മരണത്തെക്കുറിച്ചും അതിന് പിന്നിലെ ദുരൂഹതയെക്കുറിച്ചും സൂചിപ്പിക്കുന്ന ബയോപിക് ചിത്രമാണോ ശ്രീദേവി ബംഗ്ലാവെന്നായിരുന്നു ആരാധകരുടെ ചോദ്യം. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായി വിവാദങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍.

നേരത്തെ വ്യക്തത നല്‍കാന്‍ കഴിഞ്ഞിരുന്നില്ല

നേരത്തെ വ്യക്തത നല്‍കാന്‍ കഴിഞ്ഞിരുന്നില്ല

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമയായിരുന്നു ശ്രീദേവി ബംഗ്ലാവ്. സിനിമയെക്കുറിച്ചുണ്ടായിരുന്ന ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ തുടങ്ങിയത്. സംവിധായകനും നിര്‍മ്മാതാക്കളുമൊക്കെ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് സിനിമയ്ക്ക് ബന്ധമുണ്ടോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അത്തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

ശ്രീദേവിജിയുമായി ഒരു ബന്ധവുമില്ല

ശ്രീദേവിജിയുമായി ഒരു ബന്ധവുമില്ല

ശ്രീദേവിജിയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന് താരം പറയുന്നു. നേരത്തെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. സിനിമയുടെ പേരും അവരുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ചുള്ള വ്യക്തത നല്‍കാന്‍ ഞങ്ങള്‍ക്കായിരുന്നില്ല. മാധ്യമങ്ങളിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. അപ്പോഴേക്കും വിവാദങ്ങളെല്ലാം പുകഞ്ഞ് തുടങ്ങിയിരുന്നു.

 ആരേയും വേദനിപ്പിക്കാനില്ല

ആരേയും വേദനിപ്പിക്കാനില്ല

ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ശ്രീദേവി ബംഗ്ലാവ്. ശ്രീദേവിജിയുടെ കുടുംബാംഗങ്ങളെയോ ആരാധകരേയോ വേദനിപ്പിക്കാനല്ല തങ്ങളുടെ വരവ്. ഇത് അവരുടെ ബയോപിക് സിനിമയല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു. പുതിയ അഭിമുഖം പുറത്തുവന്നതോടെയാണ് വിഷയത്തില്‍ വ്യക്തത വന്നത്.

ഗ്ലാമറസായതിന്‍റെ പേരിലും വിമര്‍ശനം

ഗ്ലാമറസായതിന്‍റെ പേരിലും വിമര്‍ശനം

മലയാളത്തില്‍ നിന്നും ബോളിവുഡിലേക്കെത്തിയ പ്രിയ വാര്യര്‍ ഗ്ലാമറസ് പ്രകടനത്തിന് തയ്യാറായെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പുറത്തുവന്നിരുന്നു. നേരത്തെ ചാനല്‍ പരിപാടിക്കിടയില്‍ ഗൗണ്‍ പൊട്ടിപ്പിടിക്കാനായി അസിസ്റ്റന്‍റിന്‍രെ സഹായം തേടിയെന്ന കാര്യത്തിലും താരത്തിന് പഴി കേള്‍ക്കേണ്ടി വന്നിരുന്നു. അതീവ ഗ്ലാമറസായുള്ള താരത്തിന്‍റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബിഗ് ബജറ്റ് ചിത്രമാണ്

ബിഗ് ബജറ്റ് ചിത്രമാണ്

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമയൊരുക്കുന്നത്. 80 കോടി ബജറ്റിലൊരുക്കുന്ന സിനിമ പൂര്‍ണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ എന്ന സിനിമയൊരുക്കിയതും ഇദ്ദേഹമാണ്. അഡാര്‍ ലവിന്റെ ക്യാമറാമാനായ സീനു സിദ്ധാര്‍ത്ഥാണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കാനെത്തുന്നത്. ഹൊറര്‍ ത്രില്ലാണെന്ന് ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നത്. ഏപ്രിലില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X