»   » അതീവ ഗ്ലാമറസായി പ്രിയ കുട്ടൂസ്! കണ്ണിറുക്കി സുന്ദരിയുടെ ആദ്യ പരസ്യചിത്രം പുറത്ത്!

അതീവ ഗ്ലാമറസായി പ്രിയ കുട്ടൂസ്! കണ്ണിറുക്കി സുന്ദരിയുടെ ആദ്യ പരസ്യചിത്രം പുറത്ത്!

Written By:
Subscribe to Filmibeat Malayalam

ഒരു ഒറ്റ പാട്ട് മതി ജീവിതം മാറി മറയാന്‍. അങ്ങനെ ഭാഗ്യം വന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയെ കുറിച്ച് പറയാന്‍ കൂടുതല്‍ വിശേഷണങ്ങളൊന്നും വേണ്ട. ഒന്ന് കണ്ണിറുക്കി കാണിച്ചതോടെ ലോകം മുഴുവന്‍ അറിയുന്ന നിലവാരത്തിലേക്കായിരുന്നു പ്രിയ എത്തിയത്. വീണ്ടും പരസ്യ ചിത്രത്തിലൂടെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് നടിയിപ്പോള്‍.

ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!

ഇന്റര്‍നെറ്റിലെ സെന്‍സേഷനായി മാറിയ പ്രിയയെ തേടി പ്രമുഖ ബിസിനസ് ബ്രാന്‍ഡുകളെല്ലാം പിന്നാലെയുണ്ട്. പ്രിയയുടെ ആദ്യത്തെ പരസ്യചിത്രം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രത്തിലൂടെ വീണ്ടും തരംഗമാവാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇത്തവണ ലേശം ഗ്ലാമര്‍ കൂടിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പ്രിയയുടെ പരസ്യം

ഫെബ്രുവരി മുതല്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പ്രിയ വാര്യര്‍ വീണ്ടും വൈറലാവുകയാണ്. നടി അഭിനയിച്ച ആദ്യ പരസ്യ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി നിര്‍മ്മിച്ച നെസ്‌ലേ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ അഭിനയിച്ചിരിക്കുന്നത്. ഞാന്‍ വലിച്ചെറിഞ്ഞ സാധാനം തിരിച്ചെടുക്കാറില്ലെന്ന് പറഞ്ഞ് വലിയ ആറ്റിറ്റിയൂഡുകാരിയായിട്ടാണ് പരസ്യത്തില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പുറത്ത് വന്ന ഉടനെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഗ്ലാമറസായി പ്രിയ

പ്രിയ പ്രശസ്തയായത് വെറുമൊരു യൂണിഫോമിലൂടെയായിരുന്നു എങ്കില്‍ ഇപ്പോള്‍ അതൊക്കെ മാറി. ക്രിക്കറ്റ് ഗ്രൗണ്ട് പശ്ചാതലമാക്കി നിര്‍മ്മിച്ച പരസ്യത്തില്‍ പ്രിയ അതീവ ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് പ്രിയ. ലോകത്തിലെ തന്നെ പലരുടെയും റെക്കോര്‍ഡുകളായിരുന്നു പ്രിയ തകര്‍ത്തത്. നിലവില്‍ 5.4 മില്യണ്‍ ആളുകളാണ് നടിയെ പിന്തുടരുന്നത്. ഇതിലൂടെ പ്രമോഷന്‍ മാത്രമല്ലാതെ പരസ്യ വരുമാനവും പ്രിയയെ തേടിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെ..

അരകോടിയോളം ആരാധകര്‍ ഫോളോ ചെയ്യുന്നതിനാാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലൂടെ പ്രിയയ്ക്ക് പ്രതിഫലം കൈപറ്റാന്‍ കഴിയുമെന്നാണ് മനോരമ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ പറ്റുന്ന താരങ്ങളെ കൊണ്ട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ബ്രാന്‍ഡുകളുടെ പരസ്യം പോസ്റ്റ് ചെയ്യിപ്പിക്കുന്നു. ഇതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പരസ്യം എത്തുകയാണ്. ഇതിനെയാണ് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. പ്രിയയെ ലക്ഷ്യം വെച്ച് നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.

ലക്ഷങ്ങള്‍...

പ്രിയയുടെ ഇന്‍സ്റ്റാഗ്രാമിലെ ഓരോ പോസ്റ്റിനും പത്ത് ലക്ഷത്തിന് മുകളില്‍ ലൈക്കുകളും ഇരുപതിനായിരത്തിന് മുകൡ കമന്റുകളും സ്ഥിരമായി കിട്ടുന്നുണ്ട്. ഇതുപോലെയുള്ള പരസ്യങ്ങള്‍ക്ക് പ്രിയ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റിന് എട്ട് ലക്ഷം വരെ പ്രിയ വാങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും എത്രയാണെന്നുള്ളത് കൃത്യമായി പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ പല പ്രമുഖ താരങ്ങളും ഇതുപോലെയുള്ള പ്രമോഷന്‍ നടത്താറുണ്ടെങ്കിലും അവരെക്കാള്‍ കൂടുതല്‍ പ്രതിഫലം പ്രിയയ്ക്ക് ഉണ്ടെന്നാണ് പറയുന്നത്.

മാണിക്യ മലരായ പൂവി...

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഒരു അഡാറ് ലവ്വ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യര്‍ ഹിറ്റായത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വിട്ട മാണിക്യ മലരായ പൂവി... എന്ന പാട്ടില്‍ ആണ്‍ സുഹൃത്തിനെ ഒന്ന് കണ്ണിറുക്കി കാണിക്കുക മാത്രമായിരുന്നു പ്രിയ ചെയ്തത്. പിന്നെ സംഭവിച്ചത് പ്രിയ ഒരിക്കല്‍ പോലും സ്വപ്‌നം കാണാത്ത കാര്യങ്ങളായിരുന്നു. ലോകം മുഴുവന്‍ അഡാറ് ലവും, പാട്ടും, പ്രിയ വാര്യരും മാസങ്ങളോളം തരംഗമായിരുന്നു. ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമായിരുന്നു പ്രിയ പ്രകാശ് വാര്യരെ തേടി എത്തിയിരുന്നത്. ഇനി വരാനിരിക്കുന്നതും.

അഡാറ് ലവ് വരുന്നു,...

ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ് ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജൂണിലാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയില്‍ പ്രധാന്യമുള്ള വേഷം പ്രിയ ഇല്ലായിരുന്നില്ലെങ്കിലും നടിയ്ക്ക് വേണ്ടി തിരക്കഥയില്‍ മാറ്റം വരുത്തിയാണ് നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമടക്കം പ്രിയയെ തേടി നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അഡാര്‍ ലവ് ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ അടുത്ത പടം ഏറ്റെടുക്കുന്നുള്ളു എന്ന് പ്രിയ വ്യക്തമാക്കിരുന്നു.

ദിലീപേട്ടന്റെ കരിയറിലെ ബിഗ് റിലീസായി കമ്മാരന്‍! കളക്ഷന്‍ റിപ്പോര്‍ട്ട് പ്രവചനം പുറത്തായി?

English summary
Priya Prakash Varrier's first ad out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X