ഫുട്‌ബോള്‍ ഭ്രാന്ത്, പ്രിയ വാര്യരുടെ മഞ്ച് പരസ്യം കാണാനില്ല! പരസ്യത്തിന്റെ ആയുസ്സ് തീര്‍ന്നു..?

ഒരു പാട്ട് വൈറലായി അത് ലോകം മുഴുവന്‍ പ്രചരിച്ചതോടെ ജീവിതം തന്നെ മറിമറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 'ജിമിക്കി കമ്മലിന്' ശേഷം കേരളത്തില്‍ നിന്നും ഹിറ്റായ പാട്ടായിരുന്നു 'മാണിക്യ മലരായ പൂവി'. പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു.

ഇനി കേരളക്കര കാത്തിരിക്കുന്നത് പ്രിയ വാര്യരുടെ സിനിമയ്ക്ക് വേണ്ടിയാണ്. ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ തേടി പ്രമുഖ ബിസിനസ് ബ്രാന്‍ഡുകളെല്ലാം പിന്നാലെയുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്രിയ മഞ്ചിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പരസ്യം പിന്‍വലിച്ചിരിക്കുകയാണ്. അതിന്റെ കാരണമായി പലകാര്യങ്ങളാണ് പ്രചരിക്കുന്നത്.

പ്രിയ പ്രകാശ് വാര്യരുടെ ഉദയം..

പ്രിയ പ്രകാശ് വാര്യരുടെ ഉദയം..

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ സംവിധായകനായിരുന്നു ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഒരു അഡാര്‍ ലവ്. ചിത്രീകരണം തുടങ്ങിയ സിനിമയെ ശ്രദ്ധേയമാക്കിയത് പ്രിയ പ്രകാശ് വാര്യരുടെ കണ്ണീറുക്കലായിരുന്നു. ഇതോടെ പ്രശസ്തിയിലേക്ക് എത്തിയ പ്രിയയ്ക്ക് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ വാര്യരെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡായി മാറുകയും ചെയ്തിരുന്നു. ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകളായിരുന്നു പ്രിയ മറികടന്നത്.

പ്രിയയുടെ പരസ്യം

അഡാറ് ലവില്‍ നിന്നും വന്ന പാട്ട് ഹിറ്റായതോടെ പ്രിയയെ തേടി വലിയ അവസരങ്ങളായിരുന്നു വന്നിരുന്നത്. ബോളിവുഡില്‍ അഭിനയിക്കാനുള്ള അവസരം വരെ പ്രിയയ്ക്ക് കിട്ടിയിരുന്നു. അതിനൊപ്പം പ്രമുഖ ബിസിനസ് ബ്രാന്‍ഡുകളും പ്രിയയുടെ ഒരു പരസ്യത്തിന് വേണ്ടി പിന്നാലെയുണ്ടായിരുന്നു. ഐപിഎല്‍ നടക്കുന്ന സമയത്തായിരുന്നു ആദ്യ പരസ്യത്തില്‍ പ്രിയ അഭിനയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിര്‍മ്മിച്ച നെസ്ലേ മഞ്ചിന്റെ പരസ്യത്തിലായിരുന്നു പ്രിയ അഭിനയിച്ചിരുന്നത്. പരസ്യത്തില്‍ ഇതുവരെ കാണാത്ത മേക്കോവര്‍ നടത്തി ലേശം ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടത്.

പരസ്യം പിന്‍വലിച്ചു..?

പരസ്യം പിന്‍വലിച്ചു..?

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയ വാര്യര്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ചിരിക്കുകയാണ്. ഐപിഎല്‍ കഴിഞ്ഞതോടെ പരസ്യത്തിന്റെ പ്രധാന്യം കുറഞ്ഞു. മാത്രമല്ല നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ പരസ്യത്തിന് കഴിഞ്ഞിരുന്നില്ല എന്നതും മറ്റൊരു കാരണമായി. അതേ സമയം പ്രിയയുടെ അഭിനയത്തെ കുറിച്ചും പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പ്രിയയുടെ വിജയം..

പ്രിയയുടെ വിജയം..

പരസ്യത്തിലേക്ക് പ്രിയയെ തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നിലവില്‍ 6.2 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ വാര്യരെ ഫോളോ ചെയ്യുന്നത്. പരസ്യം നിര്‍മ്മിക്കുന്ന സമയത്ത് 5.4 മില്യണ്‍ ആളുകളുണ്ടായിരുന്നു. ഇതോടെ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സ് മാര്‍ക്കറ്റിംഗിലേക്ക് പ്രിയ കടക്കുകയായിരുന്നു. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ പറ്റുന്ന താരങ്ങളെ കൊണ്ട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ബ്രാന്‍ഡുകളുടെ പരസ്യം പോസ്റ്റ് ചെയ്യിപ്പിക്കുന്നു. ഇതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പരസ്യം എത്തുകയാണ്.

 പ്രതിഫലം

പ്രതിഫലം

ഇത്രയും പ്രശസ്തമായതോടെ പരസ്യങ്ങള്‍ക്ക് പ്രിയ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രിയയുടെ ഇന്‍സ്റ്റാഗ്രാമിലെ ഓരോ പോസ്റ്റിനും പത്ത് ലക്ഷത്തിന് മുകളില്‍ ലൈക്കുകളും ഇരുപതിനായിരത്തിന് മുകളില്‍ കമന്റുകളും സ്ഥിരമായി കിട്ടുന്നുണ്ട്. ഒരു പോസ്റ്റിന് എട്ട് ലക്ഷം വരെ പ്രിയ വാങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും അതിനെ കുറിച്ച് ഔദ്യോഗികമായ കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല.

 ഒരു അഡാര്‍ ലവ്

ഒരു അഡാര്‍ ലവ്

സ്‌കൂള്‍ പശ്ചാതലമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ താരങ്ങളാണ് അഭിനയിക്കുന്നത്. ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരം പ്രിയയ്ക്ക് കിട്ടിയിരുന്നു. മാത്രമല്ല സിനിമയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിവാദം

വിവാദം

അടുത്തിടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ അഡാര്‍ ലവിന്റെ നിര്‍മാതാവ് ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ നേരത്തെ തന്നെ തുക കൈപ്പറ്റിയെന്നും എന്നിട്ടും കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിലൂടെ തനിക്ക് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ വരുന്നുണ്ടെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പ്രിയ വാര്യരുടെ പേരില്‍ തുടങ്ങിയ പ്രശ്‌നമായിരുന്നു എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. പ്രിയയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് നിര്‍മാതാവ് ഉന്നയിക്കുന്നതെന്നാണ് ഒമര്‍ ലുലു പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X