കന്നഡത്തിലും തരംഗമാകാന്‍ പ്രിയാ വാര്യര്‍! പിറന്നാള്‍ ദിനത്തില്‍ അരങ്ങേറ്റ ചിത്രത്തിന്റെ ടീസര്‍
അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമായി തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. റൊമാന്റിക്ക് ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഡാറ് ലവിന് ശേഷം ബോളിവുഡിലാണ് നടി അഭിനയിച്ചിരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. പിന്നാലെ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഒരും ഗാനം ആലപിച്ചും നടി എത്തിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. കന്നഡ ചിത്രത്തിലൂടെയാണ് നടി വീണ്ടും എത്തുന്നത്.

വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകന്‍ വികെ പ്രകാശാണ് ഒരുക്കുന്നത്. സാന്‍ഡല്‍വുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തില്‍ നായകനാവുന്നു. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രിയാ വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ വിഷ്ണു പ്രിയ ടീം പുറത്തുവിട്ട ഒരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള സിനിമയുടെ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്ന് സൂചന നല്‍കികൊണ്ടാണ് ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുങ്ങുന്നതെന്ന് അറിയുന്നു. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications