തെലുങ്കിലെ പരസ്യം അഡാറ് ലവ് സുന്ദരിയെ വെറുതേ വിടാതെ ട്രോളന്മാര്‍!പ്രിയ വാര്യര്‍ക്ക് അടപടലം ട്രോള്‍

ഒരു അഡാറ് ലവ് സുന്ദരിയായ പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധേയയാത് വളരെ കുറഞ്ഞ സമയത്തിലായിരുന്നു. മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ലോകം മുഴുവന്‍ പ്രിയ അറിയപ്പെട്ടങ്കിലും പിന്നിടിങ്ങോട്ട് പ്രിയയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആദ്യമായി പ്രിയ അഭിനയിച്ച പരസ്യചിത്രത്തിനും അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടിനും വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്.

യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഫ്രീക്ക് പെണ്ണേ എന്ന പാട്ട് ഡിസ് ലൈക്കുകളുടെ പേരിലായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പ്രിയ വാര്യരോടുള്ള ദേഷ്യമാണിതെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും പ്രിയയ്ക്ക് ഡിസ് ലൈക്ക് പൂരമാണ് നടക്കുന്നത്. പ്രിയ അവതരിപ്പിച്ച ഏറ്റവും പുതിയ പരസ്യത്തിനാണ് ട്രോള്‍ മഴ.

priya-varrier

തെലുങ്കിലെ യുവതാരവും നടന്‍ നാഗര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്‌ക്കൊപ്പം പ്രിയ അവതരിപ്പിച്ച പരസ്യമാണ് വീണ്ടും ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പരസ്യത്തിന് ഡിസ് ലൈക്കുകളും ട്രോളുകളമാണ് ലഭിക്കുന്നത്. അവിടെയും പ്രിയ വാര്യരെയാണ് പലരും പരിഹസിക്കുന്നത്.

താന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ ട്രോളുന്നതെന്നും ട്രോളുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും മുന്‍പ് പ്രിയ വാര്യര്‍ തുറന്ന് സംസാരിച്ചിരുന്നു. തന്റെ കഴിവ് തെളിയിക്കാന്‍ ഇതുവരെ അവസരം പോലും കിട്ടിയിട്ടില്ലെന്നും, തന്റെ ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് ദ്രേഹിക്കുന്നതിനെതിരെ പ്രിയ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X