നസ്രിയ തിരിച്ച് വന്നതിനും പണി കിട്ടിയത് പ്രിയ വാര്യര്‍ക്ക്! രാഹുല്‍ ഗാന്ധി വിഷയവും തിരിച്ചടിയായി!!
ഒരു അഡാര്‍ ലവ്വിലൂടെ കണ്ണീറുക്കി ലോകത്ത് തന്നെ തരംഗമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമയില്‍ നിന്നും പുറത്ത് പാട്ടിലൂടെയാണ് പ്രിയ അതിവേഗം സൈബര്‍ ലോകത്ത് തിളങ്ങി നിന്നത്. പാട്ട് ഹിറ്റായിരുന്നെങ്കിലും ആ സമയത്ത് ചില വിവാദങ്ങള്‍ തലപൊക്കിയിരുന്നു. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലുങ്കാന പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രിയ പ്രകാശ് വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇതിനിടെ പല തരത്തിലും പ്രിയ വാര്യര്‍ക്കെതിരെ ട്രോളുകള്‍ വന്നിരുന്നു. ഇതെല്ലാം തന്നെ ഒത്തിരി വേദനിപ്പിച്ചെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു വനിതാ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പ്രിയ പറയുന്നതിങ്ങനെ..
എന്നെ ഹിറ്റാക്കി ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് കൂടെ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. നസ്രിയയെ ഒക്കെ കാണുമ്പോഴാണ് പ്രിയ വാര്യരെ ഒക്കെ പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല, എന്നെക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്.

അവസരം കിട്ടിയിട്ടില്ല
ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോ എന്നൊക്കെ അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കുന്നതിനായി എന്നെ ട്രോളുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്നു കൂടെ എന്നും പ്രിയ പ്രകാശ് വാര്യര്‍ ചോദിക്കുന്നു.

ആരോപണങ്ങളോടുള്ള പ്രതികരണം
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കണ്ണിറുക്കിയപ്പോള്‍ തന്നെ കോപ്പിയടിച്ചതാണെന്നും മഞ്ചിന്റെ പരസ്യം വലിയ നഷ്ടമുണ്ടാക്കിയതിനാലാണെന്നും തരത്തില്‍ പ്രിയയ്‌ക്കെതിരെ ആരോപണങ്ങള്‍ വന്നിരുന്നു. പ്രിയയുടെ അഭിനയം മോശമായത് കൊണ്ടാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയും അഭിമുഖത്തില്‍ പ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സത്യം ഇങ്ങനെയായിരുന്നു...
ഐപിഎല്‍ സമയത്തായിരുന്നു മഞ്ചിന്റെ പരസ്യം ചെയ്തത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും പിന്‍വലിച്ചു. പിന്നീടാണ് ചാനല്‍ വാര്‍ത്തകളിലൊക്കെ ഒരു കോടി ചിലവില്‍ ചെയ്ത പ്രിയ പ്രകാശ് വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ആരോപണം
രാഹുല്‍ ഗാന്ധി കണ്ണിറുക്കിയത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം അങ്ങനെ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷെ കുറച്ച് കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ തന്നെ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു.

വാര്‍ത്ത വളച്ചൊടിച്ച് വന്നു
എന്നാല്‍ ഇതേ കാര്യം വാര്‍ത്തയായി വന്നത് തിരിച്ചടിയായി. എന്റെ കണ്ണിറുക്കല്‍ കോപ്പിയടിച്ചെന്ന് പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണ് പറയേണ്ടത്. വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ച് ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നതെന്നും പ്രിയ വ്യക്തമാക്കുന്നു.


Click it and Unblock the Notifications