Just In
- 10 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 11 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാണം വരുന്നു എന്ന് പ്രിയാ വാര്യര്‍, പുതുവര്‍ഷത്തിലെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍
അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ കണ്ണിറുക്കല്‍ സീനാണ് നടിയെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയയാക്കിയത്. മാണിക്യമലരായ പൂവി ഗാനരംഗം അന്ന് പുതുമുഖമായിരുന്ന പ്രിയയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ഒറ്റ രാത്രികൊണ്ടാണ് മില്യണ്‍ കണക്കിന് ഫോളോവേഴ്സിനെ പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
പാട്ടിനൊപ്പം നടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം അരങ്ങേറ്റം കുറിച്ചിരുന്നു താരം. ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. കന്നഡത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത വിഷ്ണുപ്രിയ എന്ന പ്രണയ സിനിമയിലും പ്രിയ വാര്യര്‍ അഭിനയിച്ചു.

അഭിനയത്തിന് പുറമെ ഗായികയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് പ്രിയാ വാര്യര്‍. രജിഷാ വിജയന് നായികയായ ഫൈനല്‍സ് എന്ന ചിത്രത്തിലായിരുന്നു പ്രിയ പാടിയത്. അതേസമയം സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്.

പ്രിയ വാര്യരുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടി മുന്‍പ് പങ്കുവെച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തിയിരുന്നു താരം. പ്രിയ വാര്യര്‍ പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണ ഒരു ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ആദ്യ ചിത്രത്തില്‍ പോസ് ചെയ്യുന്നതിന് തൊട്ടുമുന്‍പുളള നിമിഷമാണ് ഉളളത്. നാണം വരുന്നു എന്നാണ് ഇതിന് താഴെ പ്രിയ വാര്യര്‍ കുറിച്ചത്. രണ്ടാമത്തെ ചിത്രത്തില്‍ പോസ് ചെയ്യുന്നതായും കാണിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ വര്‍ഷത്തിലെ തന്റെ പ്രതിഞ്ജയും പ്രിയ ആരാധകരോട് പറഞ്ഞിരുന്നു. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും നടി ഓര്‍മ്മിപ്പിച്ചു.

ഈ വര്‍ഷം നിങ്ങള്‍ ഒന്നിനും പിറകെ പോവേണ്ട കാര്യമില്ല, നിങ്ങളെ തന്നെ സ്നേഹിക്കൂ എന്നാണ് നടി നല്കുന്ന സന്ദേശം. സിനിമകള്‍ക്കൊപ്പം മോഡലിംഗ് പരസ്യ മേഖലകളിലും സജീവമാണ് പ്രിയാ വാര്യര്‍. നടിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിന് മുന്‍പ് വിവാദത്തിലായ ചിത്രം കൂടിയാണ് ശ്രീദേവി ബംഗ്ലാവ്.

അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത് നിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ പിന്നീട് രംഗത്തെത്തി. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി സംവിധായകന് പ്രശാന്ത് മാമ്പുളളിയാണ് ശ്രീദേവി ബംഗ്ലാവുമായി എത്തുന്നത്.
നടി ബിപാഷ ബസുവിന്റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം