മൂന്ന് ഗെറ്റപ്പുകളില്‍ സ്റ്റൈലിഷായി പ്രിയ പ്രകാശ് വാര്യര്‍! പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ കരിയര്‍ തന്നെ മാറിമറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാറ് ലവിന് ശേഷം ബോളിവുഡ് സിനിമകളിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. പ്രശാന്ത് മാമ്പുളളി സംവിധാനം ചെയ്ത ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചിരുന്നത്. അഡാറ് ലവ് വേണ്ടത്ര വിജയിച്ചില്ലെങ്കിലും സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ പ്രിയ താരമായി മാറിയിരുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാമിലെ എല്ലാം വലിയ സെലിബ്രിറ്റികളില്‍ ഒരാളാണ് പ്രിയ വാര്യര്‍.

പ്രിയയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടി നടത്തിയ ഫോട്ടോഷുട്ടാണ് വൈറലായിരിക്കുന്നത്. വീഡിയോയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പുകളിലാണ് നടി എത്തുന്നത്.
അതേസമയം ബോളിവുഡില്‍ ലൗ ഹാക്കര്‍ എന്ന ചിത്രമാണ് പ്രിയ വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലൗ ഹാക്കറിന് പുറമെ തെലുങ്കില്‍ നിതിന്റെ നായികയായും നടി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ അടുത്തിടെ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം നടി ആലപിച്ചിരുന്നു. ഫൈനല്‍സിന് പുറമെ നീരജ് മാധവിനൊപ്പം ക എന്ന ചിത്രത്തില്‍ രാമായണക്കാറ്റേ എന്ന ഹിറ്റ് ഗാനത്തിനൊപ്പവും നടി ചുവടുവെച്ചിരുന്നു.കലിപ്പ് ലുക്കില്‍ അജിത്തിന്റെ മരണമാസ് വരവ്! നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ പോസ്റ്റര്‍!


Click it and Unblock the Notifications