ഇതിനേക്കാള്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ല! ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നന്ദിയറിയിച്ച് പ്രിയ

By Midhun Raj

പ്രിയാ പ്രകാശ് വാര്യരുടെ സിനിമയിലെ വളര്‍ച്ചയെ അതിശയത്തോടെയാണ് എല്ലാവരും നോക്കി കണ്ടത്. അഡാറ് ലവിലെ മാണിക്യ മലരായ പൂവി ഹിറ്റായതുമുതല്‍ പ്രിയ ലോകമെങ്കും തരംഗമായി മാറിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ വലിയ സെലിബ്രിറ്റികളിലൊരാളായും നടി മാറി. പാട്ട് ഹിറ്റായതിനു ശേഷമാണ് ചെറിയ റോളില്‍ അഭിനയിച്ചു തുടങ്ങിയ പ്രിയ അഡാറ് ലവിലെ നായികയായി മാറിയിരുന്നത്.

തുടര്‍ന്ന് നടിയെ സ്വീകരിച്ച ആളുകള്‍ തന്നെ പ്രിയയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയ ആകെ മാറിയപ്പോയതായി സംവിധായകനും പറഞ്ഞതോടെ ഇവരൊന്നും അത്ര സ്വരചേര്‍ച്ചയിലല്ല എന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുവാനും തുടങ്ങി. ഇതിനിടെയാണ് പ്രിയയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയിരുന്നത്. നടന് നന്ദിയറിയിച്ച് പ്രിയാ വാര്യര്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്

ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്

അഭിമുഖത്തില്‍ പ്രിയ ഒരിക്കല്‍ സൂപ്പര്‍ താരമാകുമെന്നും വളരെ പെട്ടെന്ന് തന്നെ ആ നേട്ടത്തിലേക്ക് നടി എത്തുമെന്നുമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറുകയും ചെയ്തിരുന്നു. ഒരു വശത്ത് പ്രിയക്കെതിരെ വലിയ രീതിയില്‍ അധിക്ഷേപങ്ങള്‍ ശക്തമാകുമ്പോഴാണ് നടിക്ക് പിന്തുണയുമായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയിരുന്നത്.

വളരെ പെട്ടെന്ന് തന്നെ

വളരെ പെട്ടെന്ന് തന്നെ

ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍ താരമാക്കുമോ എന്നായിരുന്നു അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ശത്രുഘ്നന്‍ സിന്‍ഹയോട് ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം പ്രിയ വാര്യരെക്കുറിച്ച് സംസാരിച്ചത്. എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളു. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയല്ല. ഒരു സൂപ്പര്‍ താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടെന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ.. എന്നുമായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞത്.

ഇതിലും കൂടുതല്‍ പ്രചോദനം

ഇതിലും കൂടുതല്‍ പ്രചോദനം

അതേസമയം തനിക്ക് നല്‍കിയ പിന്തുണയില്‍ നന്ദിയറിയിച്ച് പ്രിയ പ്രകാശ് വാര്യര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ വാര്യര്‍ എത്തിയിരുന്നത്. പ്രിയയുടെ ആദ്യ ഹിന്ദി ചിത്രമായ ശ്രീദേവി ബംഗ്ലാവ് റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇക്കാര്യം പറഞ്ഞതെന്നുളളതും ശ്രദ്ധേയമാണ്.

കേന്ദ്ര കഥാപാത്രമായി പ്രിയ

കേന്ദ്ര കഥാപാത്രമായി പ്രിയ

അഡാറ് ലവിനു ശേഷം പ്രിയ അഭിനയിച്ചത് ഈ ബോളിവുഡ് ചിത്രത്തിലായിരുന്നു. മാണിക്യ മലരായ പൂവി തരംഗമായതിനു ശേഷം പ്രിയയ്ക്ക് വന്ന വലിയ അവസരങ്ങളിലൊന്നായിരുന്നു ഈ സിനിമ. മലയാളിയായ പ്രശാന്ത് മാമ്പുളളി സംവിധാനം ചെയ്ത ചിത്രമാണിത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിട്ടാണ് പ്രിയ എത്തുന്നത്. സിനിമ മേയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഗ്ലാമറസ് റോളിലാണ് പ്രിയ

ഗ്ലാമറസ് റോളിലാണ് പ്രിയ

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ ഗ്ലാമറസ് റോളിലാണ് പ്രിയ എത്തുന്നത്. ട്രെയിലറിനു പിന്നാലെ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അഡാറ് ലവിനേക്കാളും കൂടുതല്‍ പ്രിയ ബോളിവുഡില്‍ തിളങ്ങുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X