കണ്ണിറുക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും: പ്രിയ പ്രകാശ് വാര്യര്‍

By Midhun Raj

അഡാറ് ലവിലെ പാട്ടിലൂടെ ഒറ്റരാത്രികൊണ്ട് വലിയ സെലിബിറ്റികളില്‍ ഒരാളായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമ വലിയ വിജയമായില്ലെങ്കിലും നടി ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. അഡാറ് ലവിന് ശേഷം ബോളിവുഡ് സിനിമകളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്‌റെ പുതിയ ഹിന്ദി പ്രോജക്ടിനെപറ്റി നടി സംസാരിച്ചിരുന്നത്.

ശ്രീദേവി ബംഗ്ലാവിന് ശേഷം ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഏറെ സന്തോഷമാണെന്നാണ് നടി പറയുന്നത്. കണ്ണിറുക്കലിലൂടെ വൈറലായ തനിക്ക് ആ ഇമേജ് മാറ്റിയെടുക്കണമെന്നുണ്ട് എന്നും നടി പറയുന്നു. ഒരുപാട് പേര്‍ക്ക് ആ സീന്‍ ഇഷ്ടമായതുകൊണ്ട് തനിക്ക് വളരെയധികം പ്രശസ്തി നേടിത്തന്നിരുന്നു.

priya prakash varrier,

എന്നാല്‍ അത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും. ആയതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ മെച്ചപ്പെടണമെന്നും പ്രിയ വാര്യര്‍ പറഞ്ഞു. അടുത്തിടെ മലയാള ചിത്രങ്ങളിലും പ്രിയ പ്രകാശ് വാര്യര്‍ ഭാഗമായിരുന്നു. രജിഷ വിജയന്റെ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. കൂടാതെ ക എന്ന ചിത്രത്തിന് വേണ്ടി നീരജ് മാധവിനൊപ്പം രാമായണ കാറ്റേ എന്ന പഴയ ഹിറ്റ് ഗാനത്തിനൊപ്പവും നടി ചുവടുവെച്ചിരുന്നു.

Recommended Video

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X