സിനിമയും പഠനവും ഒരുമിച്ച് നടക്കില്ല!! കോളേജിൽ നിന്ന് ഗ്രേസ് മാർക്ക് കിട്ടില്ല, പ്രിയ പറയുന്നു
മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യർ. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലവ് വിചാരിച്ചതു പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഈ ഒറ്റ പാട്ടിലൂടെ പ്രിയയുടെ കരിയർ മാറി മറിയുകയായിരുന്നു. അഡാറ് ലവിന് ശേഷം ബോളിവുഡിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നു വന്നെങ്കിലും മികച്ച രീതിയിൽ തന്നെ സിനിമ പുറത്തു വരുമെന്ന് പ്രതീക്ഷയിലാണ് താരം. മലയാളം ന്യൂസ് 18 നോട് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ രണ്ടാമത് പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും താരം പറഞ്ഞു. അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പ്രിയ പറഞ്ഞു. ഇപ്പോൾ മൂന്നാംവർഷ ബിരുദം വിദ്യാർഥിനിയാണെന്നും പഠനം പൂർത്തിയായാൽ സിനിമയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും പ്രിയ വ്യക്തമാക്കി.
കൂടാതെ കോളേജിൽ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാർക്കുകൾ ലഭിക്കുന്നില്ല. ഹാജരിനുള്ള മാർക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്" - പ്രിയ പറഞ്ഞു. അതേസമയം, റോഷൻ അബ്ദുൾ റഹൂഫിനൊപ്പം നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. റോഷനൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നുമായിരുന്നു പ്രിയ പറഞ്ഞു.


Click it and Unblock the Notifications











