For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വീഡിയോ കണ്ടിട്ട് ബാക്കി നിങ്ങള്‍ പറയൂ, നകുലിനെ കാണാന്‍ പ്രിയ പ്രകാശ് ആശുപത്രിയിലെത്തി..

  |

  നടനും ഡാന്‍സറുമായ നകുല്‍ തമ്പിയും പ്രിയ പ്രകാശ് വാര്യരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. അതിന് കൃത്യമായ കാരണങ്ങളുമുണ്ട്. നകുലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രിയ ഇന്റസ്റ്റഗ്രാമില്‍ എഴുതിയ വലിയൊരു കുറിപ്പിലെ ചെറിയ ചില വാക്കുകളാണ് സംശയം ജനിപ്പിച്ചത്. ഇപ്പോഴിതാ ആ സംശയം ശക്തമാക്കും വിധം പുതിയൊരു വീഡിയോ പ്രിയ പങ്കുവച്ചിരിയ്ക്കുകയാണ്.

  2020 ജനുവരി 5 ന് കാര്‍ അപകടം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നകുല്‍ തമ്പി. നകുലും സുഹൃത്തും സഞ്ചരിച്ച കാര്‍ ഒരു സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും, നകുലിന് കാര്യമായി പരിക്ക് സംഭവിയ്ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിയുന്ന നകുലിന് 21 വയസ്സ് തികഞ്ഞത് ഇക്കഴിഞ്ഞ ജൂണ്‍ 25 നാണ്. ആ ദിവസം സിനിമയിലെ പെണ്‍ സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളുമെല്ലാം നകുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ അതില്‍ പ്രിയ പ്രകാശിന്റെ പിറന്നാള്‍ പോസ്റ്റിന് പ്രത്യേകതകള്‍ ഒരുപാടുണ്ടായിരുന്നു.

  അവര്‍ രണ്ട് പേരില്‍ ആര് എന്റെ അച്ഛനായി വന്നാലും സംതൃപ്തിയോടെ അഭിനയിക്കാം; മോഹന്‍ലാല്‍ പറയുന്നു

  priyaprakashandnakulthambi

  Interview With Rajisha Vijayan | Finals Movie | FilmiBeat Malayalam

  മറ്റെല്ലാവരും നകുലിന്റെ ഫോട്ടോ മാത്രം വച്ച് പിറന്നാള്‍ ആശംസ അറിയിച്ചപ്പോള്‍, പ്രിയ നകുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയും വലിയൊരു കുറിപ്പും സഹിതമാണ് ആശംസ അറിയിച്ചത്. ആ കുറിപ്പില്‍ നിറയെ പ്രിയയുടെ പ്രണയം തുളുമ്പുന്നു എന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. പോയ വര്‍ഷം എന്റെ ജീവിതം നീ കൂടുതല്‍ എളുപ്പമുള്ളതാക്കി, നീ എന്നും എന്റെ പ്രാര്‍ത്ഥനകളിലുണ്ട്, നിന്നെ എന്നും സ്‌നേഹിക്കുന്നു, നീ കൂടെയില്ലാത്ത കാഴ്ചകള്‍ക്ക് ഒട്ടും ഭംഗിയില്ല എന്നൊക്കെയായിരുന്നു പ്രിയയുടെ വരികള്‍.

  അപകടം പറ്റിയ സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ പ്രിയ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്ന് പ്രിയ പ്രകാശിന്റെ ആരാധകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വീഡിയോ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിയ്ക്കും വിധമാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നകുലിനെ കാണാന്‍ പ്രിയ പോയിരുന്നു. ഇക്കാര്യം ആരാധകരെ അറിയിച്ചത് ഒരു വീഡിയോയിലൂടെയാണ്. ആ വീഡിയോയില്‍ ഇരുവരുടെയും കൈകള്‍ മാത്രമാണ് കാണുന്നത്. പ്രണയാര്‍ദ്രമായി കൈകള്‍ കോര്‍ത്തിണക്കിയ കാഴ്ച പുതിയ ഗോസിപ്പുകള്‍ക്ക് തിരി കൊളുത്തിയിരിയ്ക്കുകയാണ്.

  തന്റെ എല്ലാ ആരാധകര്‍ക്കും നകുല്‍ സ്‌നേഹാന്വേഷണം അറിയിച്ചിട്ടുണ്ട് എന്നും അവന് വേണ്ടി പ്രാര്‍ഥിയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി എന്നും പ്രിയ വീഡിയോയ്‌ക്കൊപ്പം എഴുതി. സാനിയ അയ്യപ്പന്‍, അനുപമ പരമേശ്വരന്‍ എന്നീ നായികമാര്‍ ഈ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. ഇതൊക്കെ ചേര്‍ത്ത് വായിച്ചാണ് പ്രിയ പ്രകാശിന്റെയും നകുല്‍ തമ്പിയുടെയും പ്രണയ വാര്‍ത്ത പടര്‍ന്നു പിയ്ക്കുന്നത്.. നേരത്തെ റോഷനും പ്രിയയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അപ്പോഴേ നടി അത് നിഷേധിച്ചിരുന്നു. ഇക്കാര്യത്തിലും പ്രിയ ഒരു ഔദ്യോഗിക വിവരം നല്‍കും എന്നാണ് ആരാധകര്‍ കരുതുന്നത്.

  വീഡിയോ കാണാം

  English summary
  Priya Prakash Varrier share a video which showing that she visits Nakul Thampi at hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X