റൊമാന്റിക്ക് മൂഡില്‍ ചുംബിക്കാന്‍ ഒരുങ്ങി പ്രിയ വാര്യര്‍! പറ്റിച്ച് ക്യാമറാമാന്‍! വീഡിയോ വൈറല്‍
അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ക്യാംപസ് ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഡാറ് ലവ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും പ്രിയ മുന്‍പ് പങ്കുവെച്ചിരുന്നു. എറ്റവുമൊടുവിലായി സിനിമയുടെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥിനൊപ്പമുളള ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്.
റൊമാന്റിക്ക് മൂഡില്‍ സിനിമയുടെ സെറ്റില്‍ ചേര്‍ന്നിരിക്കുകയാണ് ഇരുവരും. ഇതിനിടെ തന്നെ ചുംബിക്കാനായി സിനു അടുത്തേക്ക് വരികയാണെന്ന് പ്രിയ കരുതിയെങ്കിലും നടിയെ പറ്റിച്ച് ഛായാഗ്രാഹകന്‍ വെളളം കുടിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി ഇതെന്തിന്റെ കുഞ്ഞാടാ എന്നും പ്രിയ വാര്യര്‍ കുറിച്ചിട്ടുണ്ട്. പ്രിയ വാര്യരുടെ പുതിയ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

അതേസമയം അഡാറ് ലവിനു ശേഷമുളള പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. ശ്രീദേവി ബംഗ്ലാവിന് പുറമെ ലവ് ഹാക്കേഴ്‌സ് എന്നൊരു ബോളിവുഡ് ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. അടുത്തിടെ യുവതാരം നിതിന്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിലും പ്രിയ വാര്യര്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications