ദുൽഖറിന്റെ ബോഡി, ഫഹദിന്റെ ചിരി, ടൊവിനോയുടെ ഹെയർ സ്റ്റൈൽ, പങ്കാളിയെ കുറിച്ച് പ്രിയ വാര്യർ
സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് താരത്തിന്റെ കാമുക സങ്കൽപ്പത്തെ കുറിച്ചാണ്.
മാധ്യമങ്ങളിൽ പ്പണയദിനം എല്ലാവരും തിരയുന്നത് താരങ്ങളെ കുറിച്ചായിരിക്കും.തങ്ങളുടെ പ്രിയ താരങ്ങൾ സിംഗിളാണോ അല്ലെങ്കിൽ ആർക്കൊപ്പമാണ് ഡേറ്റിങ്, വിവാഹത്തിനെ കുറിച്ചുള്ള സങ്കൽപ്പം ഇങ്ങനെയുളള ആയിരക്കണക്കിന് ചോദ്യങ്ങളായിക്കും പ്രേക്ഷകർ ഈ ദിവസം തിരയുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ട്രെന്റിങ്ങായി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് താരത്തിന്റെ കാമുക സങ്കൽപ്പത്തെ കുറിച്ചാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളെ ഉദ്ധരിച്ചായിരുന്നു താരത്തിന്റെ വർണ്ണന.
ദുൽഖർ സൽമാനെ പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോ തോമസിന്റെ ഹെയർ സ്റ്റൈലും ഉള്ള ആളിനെയാണ് ഞാൻ പ്രണയിക്കാൻ ആഗ്രഹിക്കുന്നതെന്ന് താരം തുറന്നടിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരത്തിന്റെ കന്നി ചിത്രമായ അഡാറ് ലവ് പ്രണയദിനമായ ഫെഹബ്രുവരി 14 നായിരുന്നു റിലീസായത്. ചിത്രത്തിനെ കുറിച്ച് രണ്ട് അഭിപ്രായമാണ് പുറത്തു വരുന്നത്.


Click it and Unblock the Notifications











