അനൂപ് മേനോന് നായികയായി പ്രിയാ വാര്യര്‍! 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' വരുന്നു
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവിലൂടെ ശ്രദ്ധേയയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രണയ ചിത്രത്തിലെ ഗാനരംഗമായിരുന്നു നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമൊക്കെ അരങ്ങേറിയിരുന്നു നടി. ഇടയ്ക്ക് അഭിനയത്തിന് പുറമെ ഗായികയായും പ്രിയ വാര്യര്‍ തിളങ്ങി.

കഴിഞ്ഞ വര്‍ഷം രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തിയ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പ്രിയാ വാരിയര്‍ പാടിയത്. ഒരിടവേളയ്ക്ക് ശേഷം പ്രിയ പ്രകാശ് വാരിയര്‍ അഭിനേതാവായി മലയാളത്തില്‍ വീണ്ടും തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്.
അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും വികെ പ്രകാശും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തവണ പുതുമ നിറഞ്ഞ ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഈ കൂട്ടുകെട്ടിന്റെ വരവ്. അനൂപ് മേനോന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.
Recommended Video
അനൂപ് മേനോന്‍,,വികെ പ്രകാശ്, ഡിക്‌സണ്‍ പൊഡുത്തോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം വികെ പ്രകാശിനൊപ്പം മുന്‍പ് ഒരു കന്നഡ ചിത്രത്തില്‍ പ്രിയാ വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. വിഷ്ണു പ്രിയ എന്ന പ്രണയ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു. അഡാറ് ലവിന് പിന്നാലെ ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലായിരുന്നു പ്രിയ അഭിനയിച്ചത്.
കൂടാതെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നിരവധി കമ്പനികളുടെ പരസ്യങ്ങളിലും പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഡാറ് ലവിലെ പാട്ട് ഹിറ്റായതിന് പിന്നാലെ ഒറ്റരാത്രി കൊണ്ടാണ് നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയത്. ജിമിക്കി കമ്മലിനു ശേഷം യൂടൂബില്‍ തരംഗമുണ്ടാക്കിയ മലയാളം പാട്ടായിരുന്നു അത്. ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലുമായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്.


Click it and Unblock the Notifications