Just In
- 5 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 8 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 12 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 32 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാദം പ്രശ്നമല്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കുമെന്ന് പ്രിയ
ഒറ്റ കണ്ണടി സീന്‍ കൊണ്ട് വൈറലായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു ഇന്റര്‍നാഷണല്‍ ക്രഷ് ആയി പ്രിയ മാറിയത് ഒറ്റ രാത്രി കൊണ്ടാണ്. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ പോലും പ്രിയയെ പ്രശംസിച്ച് രംഗത്തെത്തി.
എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ചില പ്രശ്നങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അത് ആവിഷ്കാര സ്വാതന്ത്രമാണെന്നും സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കും എന്നുമാണ് പ്രിയ പറയുന്നത്.

കണ്ണിറുക്കി നായിക
ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലാണ് പ്രിയയുടെ കണ്ണടി സീന്‍ വൈറലായത്. ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടിന്റെ രംഗത്ത് മുപ്പത് സെക്കന്റ് മാത്രമുള്ള ഒരു സീനിലാണ് പ്രിയയുടെ കണ്ണടി.

ഹിറ്റായി
നിമിഷ നേരം കൊണ്ട് ആ കണ്ണടി രംഗം തരംഗമായി. എക്സ്പ്രഷന്‍ ക്വീന്‍ എന്നാണ് ഇന്ത്യ മുഴുകെ പ്രിയയെ വിശേഷിപ്പിച്ചത്. ദേശീയ മാധ്യമങ്ങള്‍ പോലും പ്രിയയെ ഏറ്റെടുത്തു.

വിവാദം
എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ചില പ്രശ്നങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നു. മുസ്ലീം മത വികാരത്തെ പ്രിയ കണ്ണിറുക്കി വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. കേരളത്തിന് പുറത്ത് നിന്നാണ് പരാതി വന്നത്.

കേസായി പുകിലായി
ഹൈദരാബാദ് സ്വദേശി നല്കിയ കേസ് കോടതിയിലെത്തി. എന്നാല്‍ അത് സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്രമാണെന്ന് കോടതി വിധിച്ചു. ഇത് എല്ലാ സംവിധായകര്‍ക്കും ആത്മവിശ്വാസം നല്കുന്ന വിധിയാണെന്ന് പ്രിയ പറയുന്നു.

വിവാദം തളര്‍ത്തുന്നില്ല
സിനിമയുടെ പേരില്‍ വന്ന വിവാദങ്ങളൊന്നും തന്നെ തളര്‍ത്തുന്നില്ല എന്ന് പ്രിയ പറയുന്നു. വളരെ അധികം ആഗ്രഹിച്ച് സിനിമയില്‍ എത്തിയതാണ്. വിവാദങ്ങളെയെല്ലാം പോസിറ്റിവായി മാത്രമേ കാണുന്നുള്ളൂ.

ട്രോളുകള്‍ ആസ്വദിയ്ക്കുന്നു
പാട്ടിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ വൈറലായിട്ടുണ്ട്. അതൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. അതേ സമയം എല്ലാം ആസ്വദിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പല ട്രോളുകളും കണ്ട് ഞാന്‍ ചിരിച്ചു.

ഇനിയും കണ്ണടിക്കും
കണ്ണടി കാരണമാണ് ആ സീന്‍ വൈറലായത്. വിവാദമാതും ആ കണ്ണടി സീനാണ്. സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണടിയ്ക്കും എന്ന് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു.

റിയല്‍ ലൈഫില്‍
യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കും ഇങ്ങനെ കണ്ണടിച്ചിട്ടില്ല. അന്ന് ആദ്യമായി ചെയ്തു നോക്കിയതാണ്. അതുകൊണ്ടാവാം ആ സീനില്‍ ഇത്രയേറെ പുതുമ അനുഭവപ്പെട്ടത് എന്നും പ്രിയ പറയുന്നു.
കണ്ണ് നിറയുകയാണ്, കട്ടക്ക് കൂടെ നിന്ന എല്ലാവര്ക്കും നന്ദി; വികാരാധീനയായി സയനോര ഇങ്ങനെ എഴുതി
ലാലേട്ടന് പ്രണയിക്കുന്നത് കണ്ടപ്പോള്‍ അയ്മയോട് എനിക്കും പ്രണയം തോന്നി, കെവിന് പറയുന്നു
ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം