പിന്നേം വൈറല്‍...ക്രിക്കറ്റ് ദൈവത്തിനൊപ്പമുള്ള പ്രിയയുടെ ചിത്രം വൈറല്‍

By Desk

ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ സ്‌റ്റോറി എന്ന സിനിമയിലെ ഗാനരംഗമാണ് പ്രിയയുടെ പ്രശസ്തിക്കു കാരണം. ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. പാട്ടിനൊപ്പം തന്നെ പ്രിയയും ഹിറ്റാവുകയായിരുന്നു.

priyan

ഇപ്പോഴിതാ ക്രിക്കറ്റ് ദൈവത്തിനൊപ്പമുള്ള പ്രിയയുടെ ചിത്രം വൈറാലാവുകയാണ്. കൊച്ചിയില്‍ ഐ എസ് എല്‍ മത്സരം കാണുന്നതിനിടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം പകര്‍ത്തിയ ചിത്രമാണ് നിമിഷങ്ങള്‍കൊണ്ട് വൈറലായിരിക്കുന്നത്. ''with Master Blaster Sachin Sir God of Cricket'' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്യതിരിക്കുന്നത്.

priyan2

അഡാര്‍ ലൗവിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോകം തിരയുന്ന സെലിബ്രിറ്റിയായി പ്രിയ മാറുകയായിരുന്നു. ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ പ്രിയയ്ക്ക് ഉണ്ടായിരുന്നത് ചെറിയ ഒരു റോള്‍ മാത്രമായിരുന്നു. എന്നാല്‍ ഒരൊറ്റ കണ്ണിറക്കലിലൂടെ പ്രിയ സോഷ്യല്‍മീഡിയയില്‍ താരമാവുകയായിരുന്നു. ഈ പ്രകടനത്തോടെ താരത്തിനെ ലീഡ് റോളിലേക്ക് മാറ്റാനായി സംവിധായകന്‍ തിരക്കഥ മാറ്റി എഴുതുകയാണ് എന്നും ഇതിനിടയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

priyan4

പ്രേമത്തിലെ മലര്‍മിസ്സിനുശേഷം ഇത്രയ്ക്കും വൈറലായ വേറൊരു താരമില്ല എന്നുതന്നെ പറയാം. പ്രശസ്ത ചലച്ചിത്രതാരങ്ങള്‍പോലും പ്രിയയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല. നിരവധി ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ മികച്ച ഗായികകൂടിയാണ് പ്രിയ. ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയ ഒറ്റ ദിവസംകൊണ്ട് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനമാണ് പ്രിയക്ക്. ടെലിവിഷന്‍ താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആണ് പ്രിയക്ക് മുന്നിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X