»   » തൃശ്ശൂരിലെ ലോകപ്രശസ്ത, പ്രിയ വാര്യരെ കുറിച്ച് പിതാവ് മനസ്സ് തുറക്കുന്നു

തൃശ്ശൂരിലെ ലോകപ്രശസ്ത, പ്രിയ വാര്യരെ കുറിച്ച് പിതാവ് മനസ്സ് തുറക്കുന്നു

Posted By: Akhila KS
Subscribe to Filmibeat Malayalam

ഒറ്റ കണ്ണിറുക്കലില്‍ മോളിവുഡ് മുതല്‍ അങ്ങ് ബോളിവുഡ് വരെ പിടിച്ചെടുത്ത നടിയാണ് പ്രിയാ വാര്യര്‍. ഇപ്പോഴിതാ നടിക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ ഓഫറും ലഭിച്ചിരിക്കുന്നു. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് പ്രിയയെ തേടിയെത്തിയിരിക്കുന്നത്. നടിയെ കുറിച്ച് കേട്ടതും കണ്ടതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ചിലരെങ്കിലും വിചാരിച്ചു പോയിട്ടുണ്ടാകും ഇവള്‍ ആള് ചില്ലറക്കാരിയല്ലല്ലോ എന്ന്. എന്നാല്‍ അങ്ങനെ വിചാരിക്കുന്നവര്‍ ഇത് കൂടി അറിയൂ.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോവേഴ്‌സിന്റെ എണ്ണംകൊണ്ട് സൂപ്പര്‍താരങ്ങളുടെ കണ്ണ് വരെ തള്ളിയിരിക്കുകയാണ്. പ്രൊമോഷണല്‍ ഇന്‍സ്റ്റഗ്രാമിലൂടെ നല്ലൊരു വരുമാനവും പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയയുടെ അച്ഛന്‍ പ്രകാശം വാര്യരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

priya

പ്രിയയ്ക്ക് സ്വന്തമായി ഒരു ഉപയോഗിക്കാനുള്ള അനുവാദം ഞങ്ങള്‍ നല്‍കിയിട്ടില്ല. ഇപ്പോഴും പ്രിയ തന്റെ അമ്മയുടെ ഫോണാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഹോട്ട് സ്‌പോട്ട് സജ്ജമാക്കുമ്പോള്‍ മാത്രമാണ് പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം ഞങ്ങള്‍ നല്‍കിയിട്ടുള്ളത്. പ്രിയയുടെ കൈയില്‍ ഇപ്പോഴുള്ള ഒരു ഫോണില്‍ സിം കാര്‍ഡില്ലാത്ത ഒരു ഫോണാണെന്നും പ്രകാശ് വാര്യര്‍ പറഞ്ഞു.

സെന്‍ട്രല്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍. അടുത്തിടെ പ്രിയയുടെ കണ്ണിറുക്കല്‍ വീഡിയോ വൈറലായ സമയത്ത് ആ വീഡിയോ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് കൊണ്ടുവന്ന് കാണിച്ചു. ഞാന്‍ ചോദിച്ചു ഇതാരാണെന്ന് അറിയാമോ എന്ന്. എന്റെ മോളാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു പോയെന്ന് പ്രകാശ് വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വരുണ്‍ ധവാന്റെ ഒക്ടോബര്‍, ട്രെയിലര്‍ പുറത്തിറങ്ങി!

English summary
“She is still not allowed her own phone,” says her father Prakash Varrier, whose often-knitted eyebrows give away that he is new at playing celebrity dad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam