2018 ല്‍ ഗൂഗിളില്‍ ഇന്ത്യ ഏറ്റവും അധികം തിരഞ്ഞത് പ്രിയ പ്രകാശ് വാര്യരുടെ പേര്
ഒറ്റ സിനിമ കൊണ്ട് ക്ലിക്കായവരുണ്ട്. എന്നാല്‍ ഒരു സിനിമയിലെ ഒരു പാട്ടിലെ ഒരു സീന്‍ കണ്ട് ഹിറ്റായ നടി എന്ന ഖ്യാതി പ്രിയ പ്രകാശ് വാര്യര്‍ക്ക് മാത്രം ഉള്ളതാണ്. ഒറ്റ സീന്‍ കൊണ്ട് ഇന്റര്‍നാഷണല്‍ ലെവലില്‍ ആരാധകരെ ഉണ്ടാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍.
അതുകൊണ്ട് തന്നെ 2018 ല്‍ ഗൂഗിളില്‍ ഇന്ത്യ ഏറ്റവും അധികം തിരഞ്ഞത് പ്രിയയുടെ പേരാണ്. ആദ്യത്തെ പത്തു പേരില്‍ ഒന്നാം സ്ഥാനത്ത് പ്രിയ പ്രകാശ് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്കിന്റെ പേരാണ്. നാലാം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര.

ഇന്ത്യയിലെ താരം
ചുരുക്കി പറഞ്ഞാല്‍ 2018 ല്‍ ഇന്ത്യയിലെ താരം പ്രിയ പ്രകാശ് വാര്യര്‍ തന്നെ. പ്രിയയെ കുറിച്ച് അറിയാനായിരുന്നു ഈ വര്‍ഷം ഇന്ത്യന്‍ ജനങ്ങള്‍ ഏറ്റവുമധികം താത്പര്യം കാണിച്ചത് എന്ന് സാരം. നിക്ക്, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍, സാറ അലി ഖാന്‍ എന്നിവരെയൊക്കെ പിന്‍തള്ളിയാണ് പ്രിയ ഒന്നാം സ്ഥാനത്തെത്തിയത്.

കണ്ണിറുക്കിയ സുന്ദരി
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തിനൊപ്പമാണ് പ്രിയ ഹിറ്റായത്. ഗാനരംഗത്ത് പ്രിയയുടെ ഒരു കണ്ണിറുക്കല്‍ രംഗം ഉണ്ടായിരുന്നു. ആ ഒരു രംഗത്തോടെ അന്താരാഷ്ട തലത്തില്‍ പ്രിയയ്ക്ക് ആരാധകരെത്തി.

രാഷ്ട്രീയത്തില്‍ ഹിറ്റ്
പ്രിയയുടെ കണ്ണിറുക്കല്‍ രംഗത്ത അടിസ്ഥാനമാക്കി മോദി, രാഹുല്‍ ഗാന്ധി എന്നിവരെ കളിയാക്കുന്ന ട്രോളുകളും വന്നതോടെയാണ് ഇന്ത്യന്‍ രാഷ്ടീയ രംഗത്തും പ്രിയ ശ്രദ്ധിക്കപ്പെട്ടത്.

സിനിമാ നടിയായി വളര്‍ന്നു
ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോഴേക്കും ഹിറ്റായതാണ് പ്രിയ പ്രകാശ്. ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ വെറും സഹതരാമായി വന്ന നടി പിന്നെ നായികയായി. ആ രംഗം ഹിറ്റായതോടെ പ്രിയയെ നായികയാക്കി തിരക്കഥ മാറ്റിയെഴുതുകയായിരുന്നുവത്രെ.

അവസരങ്ങളും
ആ ഒരു രംഗത്തിലൂടെ സിനിമയില്‍ ധാരാളം അവസരങ്ങളും പ്രിയയെ തേടിയെത്തി. ബോളിവുഡില്‍ നിന്ന് വരെ തിരക്കഥകള്‍ വന്നിരുന്നു എന്നാണ് കേട്ടത്.

ബോളിവുഡിലേക്ക്
ബോളിവുഡ് സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണിപ്പോള്‍ ഈ 19 കാരി. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.


Click it and Unblock the Notifications











