സ്‌റ്റൈലിഷ് ആന്‍ഡ് മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയ വാര്യര്‍! പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്
ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലൂടെയായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗം സൃഷ്ടിച്ചിരുന്നു.
ഒറ്റ രാത്രി കൊണ്ടായിരുന്നു പ്രിയ ലോകമറിയുന്ന സെലിബ്രിറ്റി ആയി മാറിയിരുന്നത്. ഇന്ത്യയിലെന്ന പോലെ വിദേശത്തും അഡാറ് ലവ് ഗാനരംഗത്തിലൂടെ പ്രിയയ്ക്ക് ആരാധകരെ ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലും മറ്റുമായി നിരവധി ഫോളോവേഴ്‌സിനെയായിരുന്നു പ്രിയാ പ്രകാശ് വാര്യര്‍ക്ക് ലഭിച്ചിരുന്നത്.

പ്രിയയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അടുത്തിടെ വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.
ഫോട്ടോ ഷൂട്ട് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ട് വീഡിയോയില്‍ സ്‌റ്റൈലിഷ് ആന്‍ഡ് മേഡേണ്‍ ലുക്കിലാണ് പ്രിയയെ കാണിക്കുന്നത്. വനിതയുടെ കവര്‍ ഗേളാവാനുളള ഫോട്ടോഷൂട്ടിനായിരുന്നു പ്രിയ എത്തിയിരുന്നത്.


Click it and Unblock the Notifications