പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറിനിന്നതിനുള്ള കാരണം ഇത്! വെളിപ്പെടുത്തലുമായി താരം

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ തരംഗമായി മാറിയ അഭിനേത്രിയെന്ന റെക്കോര്‍ഡ് പ്രിയ പ്രകാശ് വാര്യര്‍ക്ക് സ്വന്തമാണ്. ഒരു അഡാര്‍ ലവ് എന്ന സിനിമയും മാണിക്യമലരായ പൂവി എന്ന ഗാനവുമൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഈ ഗാനത്തിലെ കണ്ണിറുക്കലിലൂടെയായിരുന്നു പ്രിയ പ്രശസ്തയായി മാറിയത്. ദേശീയ മാധ്യമങ്ങള്‍ വരെ താരത്തിന്റെ അഭിമുഖത്തിനായി കാത്തിരുന്ന സമയമായിരുന്നു. പ്രിയ വാര്യര്‍ പ്രശസ്തയായി മാറിയതോടെ സിനിമയും കഥയിലും മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കാനായിരുന്നു നനിര്‍മ്മാതാവ് നിര്‍ദേശിച്ചത്.

പരസ്യചിത്രങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. ആദ്യ സിനിമ കഴിഞ്ഞതിന് ശേഷമായാണ് പ്രിയ അടുത്ത അവസരങ്ങള്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. സിനിമയിലേയും പരസ്യങ്ങളിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു താരം എത്താറുള്ളത്. അഭിനയം മാത്രമല്ല പാട്ടും തനിക്കും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു, ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലായിരുന്നു താരം.

അടുത്തിടെയായിരുന്നു താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി താരമെത്തിയത്. ഇതേക്കുറിച്ചറിഞ്ഞ ആരാധകരും സങ്കടത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വരവറിയിച്ചത്. തന്നെക്കുറിച്ച് ആത്മാര്‍ത്ഥമായി അന്വേഷിച്ചവരോട് നന്ദി പറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പേളി മാണിയും പ്രാര്‍ത്ഥന ഇന്ദ്രജിത്തുമൊക്കെ പ്രിയയുടെ പുതിയ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

Priya Warrier

ചെറിയൊരു ബ്രേക്കിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറി നിന്നത്. 7 മില്യണിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. മലയാളത്തില്‍ സംസാരിക്കാനറിയാമെങ്കിലും കുറേ ഫോളോവേഴ്‌സ് പുറത്തുള്ളവരാണ്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രിയ തുടങ്ങിയത്. ലോക് ഡൗണ്‍ സമയത്ത് എങ്ങനെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ തോന്നിയെന്നായിരുന്നു പലരും ചോദിച്ചത്. ഇക്കഴിഞ്ഞ രണ്ടാഴ്ച താന്‍ വളരെയധികം സന്തോഷത്തിലായിരുന്നു. പ്രത്യേകിച്ച് സമ്മര്‍ദ്ദങ്ങളോ വിവാദമോ ടെന്‍ഷനോ ഒന്നും ഇല്ലായിരുന്നുവെന്നും പ്രിയ പറഞ്ഞിരുന്നു.

ഇതിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ . അതല്ലാതെ വലിയ കാര്യങ്ങൾ ഒന്നും തന്നെ ഇതിന് പിന്നിൽ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും എൻറെ സ്വന്തം അക്കൗണ്ട് ഞാൻ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാൻ തോന്നിയാൽ ഞാൻ അത് ചെയ്യുമെന്നും താരം പറയുന്നു.ട്രോളുകൾ കാരണമാണ് ഞാൻ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളൾഎനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിർത്തണമെന്നും പ്രിയ ചോദിച്ചിരുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X