കണ്ണിറുക്കല്‍ വീണ്ടും അനുഗ്രഹമായി പ്രിയാ വാര്യര്‍: താരത്തെ തേടി ആദ്യ പുരസ്‌കാരം! കാണൂ
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാനം പ്രിയാ വാര്യരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ ഒറ്റരാത്രി കൊണ്ടാണ് ഇന്റര്‍നെറ്റില്‍ തരംഗമുണ്ടാക്കിയിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഗാനരംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പാട്ടിന്റെ രംഗത്ത് ചിത്രത്തിലെ മറ്റുതാരങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പ്രിയയുടെയും റോഷന്റെയും രംഗമായിരുന്നു യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയിരുന്നത്.

റോഷന്റ് പുരികം ചുളിക്കലും പ്രിയയുടെ കണ്ണിറുക്കലുമായിരുന്നു സിനിമാ പ്രേമികളുടെയെല്ലാം മനസ് കീഴടക്കിയിരുന്നത്. ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടിരിക്കുന്നത്. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ലുലു പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ പാട്ടിനു ശേഷം യുടൂബില്‍ ഏറെ തരംഗമുണ്ടാക്കിയ മലയാള ഗാനമായിരുന്നു ചിത്രത്തിലേത്. ഒറ്റ രാത്രികൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുണ്ടാക്കിയ നടിയായിരുന്നു പ്രിയാ പ്രകാശ് വാര്യര്‍. ചിത്രത്തിലെ പാട്ടും ടീസറും ഹിറ്റായതോടെ പ്രിയ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ അപ്രതീക്ഷിത നേട്ടമായിരുന്നു പ്രിയയെ തേടിയെത്തിയിരുന്നത്. കഴിഞ്ഞ ദിവസം പ്രിയയ്ക്ക് ഔട്ടലുക്കിന്റെ വൈറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പ്രിയ തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ പ്രിയയെ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ലെന്ന് ചടങ്ങിനിടെ അവതാരിക പറഞ്ഞിരുന്നു. പുരസ്‌കാര നേട്ടത്തിനു അഡാറ് ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനോടും മറ്റ് താരങ്ങളോടുമുളള നന്ദി ചടങ്ങില്‍ പ്രിയ അറിയിച്ചിരുന്നു.


Click it and Unblock the Notifications