'പ്രിയാ വാര്യര്‍ പ്രണയം പറഞ്ഞു'; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി

By Midhun Raj

അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി ഫോളോവേഴ്‌സിനെയാണ് നടിക്ക് ലഭിച്ചത്. അഡാറ് ലവിന് പിന്നാലെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും എല്ലാം പ്രിയ അഭിനയിച്ചു. കൈനിറയെ ചിത്രങ്ങളുമായാണ് നടി നിലവില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ എല്ലാം പ്രിയാ വാര്യരുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും പ്രിയ ചെയ്യുന്നു.

ദംഗല്‍ നായികയുടെ ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

അഭിനയ തിരക്കുകള്‍ക്കിടെയിലും സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് പ്രിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും റീല്‍സ് വീഡിയോകളുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ് നടി സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയിലേക്ക് പോയത്. അവിടെ നിന്നുളള വിശേഷങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെച്ചു. ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഒരു വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

പ്രിയാ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു

'പ്രിയാ വാര്യര്‍ പ്രണയത്തെ കുറിച്ച് പറയുന്നു' എന്ന തലക്കെട്ടോടെയുളള ഒരു വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോയെ പറ്റിയുളള സത്യാവസ്ഥ തുറന്നുപറഞ്ഞുകൊണ്ടാണ് പ്രിയാ വാര്യര്‍ എത്തിയത്. കൂട്ടുകാരുമൊത്തുളള സ്വകാര്യനിമിഷങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്ന് നടി പറയുന്നു. തന്‌റെ അറിവോടെ എഴുതിചേര്‍ത്ത അടിക്കുറിപ്പല്ല ആ വീഡിയോയിലുളളതെന്നും പ്രിയ പറഞ്ഞു.

എപ്രില്‍ മാസത്തില്‍ പ്രിയാ വാര്യരുടെ

എപ്രില്‍ മാസത്തില്‍ പ്രിയാ വാര്യരുടെ കൂട്ടുകാരുടെതായി വന്ന വ്‌ളോഗ് വീഡിയോ ആണ് തെറ്റായി പ്രചരിച്ചത്. ഈ വീഡിയോയില്‍ നിന്നുളള ചില ക്ലിപ്പുകള്‍ വാട്‌സ് ആപ്പ്, യൂടൂബ്, റീല്‍സ് പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്‌റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് പ്രിയ പറയുന്നു. അതിലുളള അഭിപ്രായങ്ങള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുക്കുക എന്നും നടി കുറിച്ചു.

വ്‌ളോഗില്‍ നിന്നുളള ചില ക്ലിപ്പുകള്‍ മാത്രം

'വ്‌ളോഗില്‍ നിന്നുളള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചുമാറ്റി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടു. ഞങ്ങളില്‍ ആരുടെയും അനുവാദമില്ലാതെയാണ് ഇവര്‍ ഇത് ചെയ്തിരിക്കുന്നത്. എന്നെ കുറിച്ചുളള നിങ്ങളുടെ കരുതല്‍ കാണുമ്പോള്‍ സന്തോഷം. എന്നാല്‍ ഇതിനെ കുറിച്ചുളള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണ്. വളരെ മോശം കാപ്ഷനുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്‌റെ സത്യാവസ്ഥ മനസിലാക്കി വാര്‍ത്തകള്‍ നല്‍കൂ', പ്രിയാ വാര്യര്‍ കുറിച്ചു.

Recommended Video

Priya Warrier against gossips about her love life | FilmiBeat Malayalam
മലയാളത്തില്‍ അഡാറ് ലവിന് ശേഷം നടിയുടെ

മലയാളത്തില്‍ അഡാറ് ലവിന് ശേഷം നടിയുടെ മറ്റു ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല. തെലുങ്കില്‍ ചെക്ക് എന്ന സിനിമയാണ് പ്രിയാ വാര്യരുടെതായി വന്നത്. ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌കിന്‌റെ തെലുങ്ക് റീമേക്കില്‍ പ്രിയയാണ് നായികയാവുന്നത്. കൂടാതെ ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രവും നടിയുടെതായി വരുന്നുണ്ട്. കന്നഡത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന വിഷ്ണുപ്രിയ ആണ് പ്രിയയുടെ അരങ്ങേറ്റ സിനിമ.

More from Filmibeat

Read more about: priya warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X