ഇത്തവണ ട്രോളില്ല! പ്രിയാ വാര്യര്‍ക്ക് പിന്തുണയുമായി ട്രോളന്മാര്‍! വീഡിയോ വൈറല്‍! കാണൂ
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍, മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെ പ്രിയ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. മലയാളികളെ പോലെ മറ്റു ഭാഷക്കാരും പ്രിയയുടെ ആരാധകരായി മാറിയിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പേ വലിയ സെലിബ്രിറ്റിയായി പ്രിയ മാറിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എല്ലാവരും നെഞ്ചിലേറ്റിയിരുന്ന നടിക്ക് തുടര്‍ന്നിങ്ങോട്ട് ട്രോള്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രിയയുടെ കണ്ണിറുക്കലിനെ കളിയാക്കിയും നടി അഭിനയിച്ച പരസ്യങ്ങളെ വിമര്‍ശിച്ചുമാണ് ട്രോളുകള്‍ കൂടുതലായി സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നത്. അടുത്തിടെയിറങ്ങിയ അഡാറ് ലവിലെ ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനത്തിനും ട്രോളോടു ട്രോളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ പ്രിയയുടെ വീഡിയോയെ പിന്തുണച്ച് ട്രോളന്മാര്‍ എത്തിയത് ശ്രദ്ധേയമായിരുന്നു.

പ്രിയയുടെ വീഡിയോ
പ്രിയ പോസ്റ്റ് ചെയ്ത മിക്ക വീഡിയോകള്‍ക്കും നേരത്തെ വലിയ രീതിയിലുളള ട്രോള്‍ ആക്രമണമായിരുന്നു നേരിടേണ്ടി വന്നിരുന്നത്. ട്രോളാക്രമണം കൂടിയ സമയത്ത് പ്രിയ തന്നെ അതിലുളള വിഷമം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എന്റെ ആദ്യ സിനിമ പോലും പുറത്തിറങ്ങിയില്ലെന്നും ഇത്തരം ട്രോളുകള്‍ നിരന്തരം വരുന്നത് വിഷമം ഉണ്ടാകുന്നുണ്ടെന്നും ആയിരുന്നു പ്രിയാ വാര്യര്‍ അന്ന് പറഞ്ഞിരുന്നത്. പ്രിയയുടെതായി അവസാനമിറങ്ങിയ പാട്ടിനും വലിയ ട്രോള്‍ ആക്രമണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നിരുന്നത്. ഇത്തവണ ട്രോളന്മാര്‍ക്ക് അതിനൊന്നും അവസരം നല്‍കാതെയാണ് പ്രിയ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്രോളന്മാര്‍ക്ക് പണിയായി
പ്രിയാ വാര്യരുടെ പുതിയ വീഡിയോ ട്രോളന്മാര്‍ക്ക് പണിയായിരിക്കുകയാണ്. ഇത്തവണ മാമ്പഴക്കാലം എന്ന ചിത്രത്തിലെ 'കണ്ടു കണ്ടു, കൊതികൊണ്ടു നിന്ന കുയിലേ എന്ന പാട്ടു പാടികൊണ്ടായിരുന്നു പ്രിയ എത്തിയിരുന്നത്. പാട്ട് കേട്ട് ഇത് എന്തിനാണെന്നുളള സംശയം ആദ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പാട്ടിനു ശേഷം എന്തിന് വേണ്ടിയാണ് ഇതെന്നുളള കാര്യം പ്രിയ തന്നെ തുറന്ന് പറഞ്ഞിരുന്നു.

പ്രിയ പറഞ്ഞത്
രോഗബാധിതരായ കുട്ടികള്‍ക്ക് ചികില്‍സയ്ക്ക് പണം കണ്ടെത്താനുളള അഭ്യര്‍ത്ഥനയുമായിട്ടായിരുന്നു പ്രിയ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്. ലെ സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു പ്രിയ എത്തിയിരുന്നത്. സഹായം നല്‍കാന്‍ സാധിക്കുന്ന ആളുകള്‍
ധനസഹായമായോ അല്ലെങ്കില്‍ ഒരു പാട്ടു പാടി പങ്കുവെക്കുകയോ ചെയ്താല്‍ അവര്‍ക്കൊരു സഹായമായിരിക്കുമെന്ന് വീഡിയോയില്‍ പ്രിയ പറയുന്നു.

ട്രോളന്മാരുടെ പിന്തുണ
ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായും നടി പറഞ്ഞു. പ്രിയയുടെ വീഡിയോയ്ക്ക് ഇത്തവണ ട്രോളന്മാര്‍ പിന്തുണയുമായി എത്തിയത് ശ്രദ്ധേയമായിരുന്നു. ട്രോളാന്‍ വന്നവരെല്ലാം പ്രിയ പറഞ്ഞ കാര്യങ്ങളെയെല്ലാം പിന്തുണച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും വന്നിരുന്നു.
പ്രിയയുടെ പോസ്റ്റ്
പ്രിയയുടെ പോസ്റ്റ്


Click it and Unblock the Notifications