കുരങ്ങനല്ല ചിമ്പാന്‍സിയാണെന്ന് പ്രിയ വാര്യര്‍! സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ വീഡിയോ!
ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറാനുള്ള ഭാഗ്യമായിരുന്നു പ്രിയ വാര്യരെ കാത്തിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കാനെത്തിയ പ്രിയയെ ഗാനരംഗത്ത് പരീക്ഷിക്കാനായി തീരുമാനിക്കുകയായിരുന്നു സംവിധായകന്‍. മാണിക്യ മലരായ പൂവിയും കണ്ണിറുക്കലും തരംഗമായി മാറിയതോടെ പ്രിയയുടെ ഭാവിയും മാറി മറിയുകയായിരുന്നു. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥയെ പൊളിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രിയയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
മുന്‍നിര താരങ്ങളെ വെല്ലുന്ന തരത്തിലുള്ള സ്വീകാര്യതയും പിന്തുണയുമാണ് പ്രിയയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കിലുക്കത്തിലെ രസകരമായ ഡയലോഗുമായാണ് പ്രിയയും സിനു സിദ്ധാര്‍ത്ഥും എത്തിയത്.

ജഗതി ശ്രീകുമാര്‍ കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണപ്പൊതി രാത്രിയില്‍ രേവതി കഴിക്കുന്നതും അതിന് ശേഷമുള്ള ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച രംഗങ്ങളിലൊന്ന് കൂടിയാണത്. ആ രംഗമാണ് പ്രിയയും ആവര്‍ത്തിച്ചത്. ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നേരത്തെ രസകരമായ മറ്റൊരു വീഡിയോയുമായി ഇരുവരും എത്തിയിരുന്നു. അഡാര്‍ ലവിന് പിന്നാലെയായി ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. സിനിമയുടെ ടീസര്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ശ്രീദേവിയുടെ മരണവുമായോ ജീവിതവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











