രാഹുൽ ഗാന്ധി മോദിയെ നോക്കി സൈറ്റടിച്ചു!! ക്രെഡിറ്റ് അഡാറ് ലവിനും പ്രിയയ്ക്കും....
സമൂഹ മാധ്യമങ്ങളിലെ ചർച്ച പ്രിയയാണോ രാഹുൽ ഗാന്ധിയാണോ മനോഹരിമായി കണ്ണിറുക്കുന്നതെന്നാണ്.
കണ്ണുറിക്കലിന് ഇത്ര വലിയ സംഭവമാണെന്ന് അഡാറ് ലവിന്റെ പാട്ട് വന്നതിനു ശേഷമാണ് ജനങ്ങൾക്ക്. കേളരത്തിൽ നടന്ന ഒരു ചെറിയ കണ്ണിറുക്കം ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പാട്ട് പുറത്ത് ഇറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ആ കണ്ണിറുക്കത്തിൽ നിന്ന് ആർക്കും മോചനം ലഭിച്ചിട്ടില്ല. ആര് എപ്പോൾ കണ്ണിറുക്കിയാലും അവിടെ അഡാറ് ലവും പ്രിയ വാര്യരും പ്രത്യക്ഷപ്പെടും.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്നത് ഒരു കണ്ണിറുക്കലിനെ കുറിച്ചാണ്. സിനിമ താരങ്ങളല്ല ഇവിടത്തെ നായകൻ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച പ്രിയയാണോ രാഹുൽ ഗാന്ധിയാണോ മനോഹരിമായി കണ്ണിറുക്കുന്നതെന്നാണ്. ഇതു സംബന്ധമായ ട്രോളുകളും ഇപ്പോൾ സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രതികരിച്ച് പ്രിയ രഗത്തെത്തിയിട്ടുണ്ട്. 'കോളജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി, മോദിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. എന്റെ ചിത്രത്തില്‍ തന്നെ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.


Click it and Unblock the Notifications











